ലൈഫ് പാർപ്പിട പദ്ധതിക്ക് 2500 കോടി
text_fieldsതിരുവനന്തപുരം: ലൈഫ് പാർപ്പിട പദ്ധതിക്കായി ഇൗ വർഷം ബജറ്റിൽ 2500 കോടി രൂപ വകയിരുത്തി. അർഹത പട്ടികയിലുള്ള 1.76 ലക്ഷം ഭൂമിയുള്ള ഭവനരഹിതർക്ക് വീട് നൽകും. റേഷൻ കാർഡ് ഇല്ലാത്തതിെൻറ പേരിൽ പട്ടികയിൽനിന്ന് വിട്ടുപോയ അഗതി കുടുംബങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തും. മറ്റ് കാരണങ്ങളാൽ വിട്ടുപോയി എന്ന് പരാതിപ്പെടുന്നവരെ വരുംവർഷങ്ങളിൽ പദ്ധതിയിൽ പരിഗണിക്കും.
പി.എം.എ.വൈ വീടുകളാണെങ്കിൽ കേന്ദ്രസംസ്ഥാന സർക്കാറുകളുടെ ധനസഹായമായി രണ്ടരലക്ഷം രൂപ അനുവദിക്കും. പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടാത്തവയാണെങ്കിൽ ഒരുലക്ഷം രൂപ വീതം നൽകും. ബാക്കിതുക തദ്ദേശ സ്ഥാപനങ്ങൾ പ്ലാൻ ഫണ്ടിൽനിന്നോ വായ്പയായി കണ്ടെത്തണം. ആവശ്യമായ തുക വായ്പയായി എടുത്ത് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകാൻ പ്രത്യേക ഫിനാൻസ് കമ്പനിക്ക് രൂപംനൽകും.
ഇങ്ങനെ തദ്ദേശ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകളുടെ മുതൽ അവരുടെ ഭാവി പ്ലാൻ ഫണ്ടിൽനിന്ന് വർഷംതോറും സർക്കാർ കുറവ് ചെയ്യും. പലിശ സർക്കാർ വഹിക്കും. ഭൂരഹിതരായവർക്ക് പൊതുസ്ഥലം കണ്ടെത്തി ഫ്ലാറ്റ് അടിസ്ഥാനത്തിലുള്ള കെട്ടിടസമുച്ചയങ്ങൾ പണിയും. പത്ത് ലക്ഷം രൂപ വരെ ഫ്ലാറ്റ് ഒന്നിന് ചെലവ് വരും.
സാർവത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കും;
കേന്ദ്ര ഇൻഷുറൻസ് പദ്ധതി തിരിച്ചടിയെന്ന് മന്ത്രി
തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി സാർവത്രികമായി ആരോഗ്യ സുരക്ഷ ഉറപ്പുനൽകുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി തോമസ് െഎസക്. എന്നാൽ, കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ദേശീയ ഇൻഷുറൻസ് പദ്ധതി കേരളത്തിലെ ആരോഗ്യമേഖലക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും മന്ത്രി പങ്കുവെച്ചു.
സോഷ്യോ ഇക്കണോമിക് സെൻസസിെൻറ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രം പുതിയ സ്കീമിെൻറ ഗുണഭോക്താക്കളായ 10 കോടി കുടുംബങ്ങളിൽ സംസ്ഥാനങ്ങളുടെ അർഹത നിശ്ചയിക്കുക. ഇതുവെച്ച് നോക്കുേമ്പാൾ ഇന്ന് സംസ്ഥാനത്ത് ആർ.എസ്.ബി.വൈയിലുള്ള ഗണ്യമായൊരു വിഭാഗം കുടുംബങ്ങൾ ഇൻഷുറൻസ് പരിരക്ഷയിൽനിന്ന് പുറത്തുപോകാനാണ് സാധ്യത. ഇത് കേരളത്തിെൻറ ആരോഗ്യമേഖലക്ക് തിരിച്ചടിയാണ്. പുതിയ സ്കീമിെൻറ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ്. നിലവിൽ ആർ.എസ്.ബി.വൈ പദ്ധതിയിൽ ആനുകൂല്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാർ ഇൻഷുറൻസ് പ്രീമിയം അടക്കേണ്ടിവന്നാലും പുതിയ ദേശീയ സ്കീമിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
നിലവിലുള്ള ആർ.എസ്.ബി.വൈ പദ്ധതിയിൽനിന്ന് അർഹതയുള്ള ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവരെയും ഉൾപ്പെടുത്തും. ഇടത്തരക്കാർക്കും മറ്റുള്ളവർക്കും സ്വന്തം നിലയിൽ മുഴുവൻ പ്രീമിയം അടച്ച് പദ്ധതിയിൽ ചേരുന്നതിനെ പ്രോത്സാഹിപ്പിക്കും. സർവിസ് പെൻഷൻ ഇൻഷുറൻസ് സ്കീമും ഇതുമായി എങ്ങനെ ബന്ധപ്പെടുത്തും എന്നതിനെക്കുറിച്ച് ആലോചിക്കും. ആരോഗ്യ സുരക്ഷ പദ്ധതിക്കുള്ള വിഭവ സമാഹരണം കേരള ഭാഗ്യക്കുറി വഴിയായിരിക്കും. കേരള ഭാഗ്യക്കുറിയിൽനിന്നുള്ള വരുമാനം പൂർണമായും ആരോഗ്യപദ്ധതിക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക.
ഉൗബർ മാതൃകയിൽ ആംബുലൻസ് സർവീസ്
തിരുവനന്തപുരം: ഉൗബർ ടാക്സി സംവിധാനംപോലെ സംസ്ഥാന വ്യാപകമായ ആംബുലൻസ് സർവിസ് ഇ-നെറ്റ്വർക് ശൃംഖലക്ക് രൂപംനൽകും. സാന്ത്വനചികിത്സ പി.എച്ച്.സി കേന്ദ്രീകരിച്ച് ഏകോപിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.ആർദ്രം പദ്ധതിക്ക് കീഴിൽ ആശാപ്രവർത്തകർക്ക് പ്രതിമാസ അലവൻസ് 2000 രൂപ വർധിപ്പിച്ചു. പി.എച്ച്.സി അടിസ്ഥാനമാക്കി കുടുംബങ്ങളുടെ ആരോഗ്യനില തുടർച്ചയായി മോണിറ്റർ ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കും. പൊതുആരോഗ്യ സർവിസിന് 1685.70 കോടി രൂപ വകയിരുത്തി.
500 കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്ക് ഒരു കോടി രൂപവരെ സഹായം
തിരുവനന്തപുരം: 500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന എല്ലാ സ്കൂളുകളുടെയും പശ്ചാത്തല സൗകര്യത്തിനായി 50 ലക്ഷം രൂപ മുതൽ ഒരു കോടി രൂപവരെ ചെലവഴിക്കും. ഹരിതവിദ്യാലയം റിയാലിറ്റി ഷോക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സർക്കാർ സ്കൂളുകൾക്കും ഇൗ ധനസഹായത്തിന് അർഹതയുണ്ടാകും. എയ്ഡഡ് സ്കൂളുകൾക്കുള്ള ചലഞ്ച് ഫണ്ട് തുടരും. ആയിരം കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കുള്ള പദ്ധതിയിൽനിന്ന് വിട്ടുപോയവക്ക് മൂന്നുകോടി രൂപ അനുവദിക്കും. 150 വർഷം പിന്നിട്ട ഹെറിറ്റേജ് സ്കൂളുകൾക്ക് പ്രത്യേക ധനസഹായം നൽകും.
സ്കൂൾ വിദ്യാഭ്യാസത്തിന് 970 കോടി രൂപ വകയിരുത്തി. അക്കാദമിക നിലവാരം ഉയർത്താനുള്ള വിവിധ പരിപാടികൾക്ക് 35 കോടി. ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് 106 കോടിയും വി.എച്ച്.എസ്.ഇക്ക് 15 കോടിയും. ആർട്സ്, സ്പോർട്സ്, കൾച്ചറൽ പാർക്കുകൾ രൂപവത്കരിക്കുന്നതിന് ഏഴ് കോടി, ശിശുകേന്ദ്രീകൃത പ്രവൃത്തി പരിചയം, കലാ- സ്പോർട്സ് പ്രോത്സാഹനം, അമിത മികവ് കാട്ടുന്നവർക്കുള്ള പ്രത്യേക സഹായം, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക സഹായം എന്നിവക്കായി 54 കോടി. സംസ്ഥാന സ്കൂൾ കലോത്സവത്തിന് 6.5 കോടി.
സർക്കാർ ജീവനക്കാരുടെ യാത്രാ ചെലവ് ചുരുക്കും
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ അടക്കം യാത്രാ ചെലവുകൾ ചുരുക്കാൻ ബജറ്റ് നിർദേശം. അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രമേ വിദേശയാത്ര അനുവദിക്കൂ. വകുപ്പുകൾ പരമാവധി വിഡിയോ കോൺഫറൻസ് സംവിധാനം ഉപയോഗിക്കണം. ലാൻറ് ഫോണുകളുടെ ചെലവ് കുറയ്ക്കണം. ചെലവ് കുറഞ്ഞ മൊൈബൽ ഫോൺ പാക്കേജുകളിേലക്ക് മാറും. 440 രൂപ വരെയുള്ള മൊബൈൽ ബില്ലുകൾ ഒാേട്ടാമാറ്റിക് ആയി റീ ഇംബേഴ്സ് നൽകും. ഇതിൽ കൂടുതലുള്ളതിന് മൊബൈൽ ബില്ലുകൾ ഹാജരാക്കണം. റവന്യൂ കമ്മി കുറയ്ക്കുക ശ്രമകരമാണെന്നും വരുമാനം വർധിച്ചില്ലെങ്കിൽ െചലവ് ചുരുക്കേണ്ടിവരുമെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബി മൂലധനനിക്ഷേപം ഗണ്യമായി ഉയർത്തും. ജി.എസ്.ടി ഫലപ്രദമാകുമെന്നും വരുമാനം ഗണ്യമായി ഉയരുമെന്നുമാണ് പ്രതീക്ഷ. ബജറ്റ് ഭാവി കേരളത്തെ പ്രതീക്ഷയോടെ കാണുന്നുവെന്ന് െഎസക് പറഞ്ഞു.
ട്രഷറികൾ ഇ-സംവിധാനത്തിലേക്ക്
സംസ്ഥാനത്ത് ട്രഷറികൾ ഇ-സംവിധാനത്തിലേക്ക് മാറുന്നു. ഇനി ശമ്പളവും പെൻഷനും ട്രഷറി േസവിങ്സ് ബാങ്ക് അക്കൗണ്ടുവഴി മാത്രം. പെൻഷൻ വാങ്ങാനെത്തുന്നവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ 50 ട്രഷറികളിൽ വെർച്വൽ ക്യൂ ഏർപ്പെടുത്തും. മൊബൈൽ ബാങ്കിങ്, നെറ്റ് ബാങ്കിങ്, ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് സൗകര്യം എന്നിവയും ഏർപ്പെടുത്തും. പെൻഷൻ രേഖകൾ ഡിജിറ്റലൈസ് ചെയ്യും. ട്രഷറി വകുപ്പിൽ നെറ്റ്വർക്ക് ശാക്തീകരിക്കാൻ 22 കോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.