ഭൂമിയുടെ ന്യായ വില കൂട്ടി; ലക്ഷ്യം 100 കോടി സമാഹരണം
text_fieldsതിരുവനന്തപുരം: ഭൂമിയുടെ ന്യായവില 10 ശതമാനം വർധിപ്പിക്കും. 2010ൽ നിശ്ചയിച്ച നിരക്ക് 2014ൽ 50 ശതമാനം കൂട്ടിയിരുന്നു. കൂട്ടിയ നിരക്കിെൻറ 10 ശതമാനമാകും വർധിക്കുക. ഇതോെട ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടിനും ചെലവേറും. ന്യായവില യുക്തിസഹമായി പുനർനിർണയിക്കും. നടപടി ഇക്കൊല്ലം ആരംഭിക്കും. ഇത് നടപ്പാകുന്നതോടെ വീണ്ടും ബാധ്യത വർധിക്കും.
ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിമുറി എന്നീ ആധാരങ്ങൾക്ക് ചെലവ് കൂടും. നിലവിൽ 1000 രൂപയുടെ മുദ്രപ്പത്രം ഇതിന് മതിയായിരുന്നു. 1000 രൂപയോ അല്ലെങ്കിൽ വിൽപന വിലയുടെ 0.2 ശതമാനമോ ഏതാണോ അധികം അത് ചുമത്തും. ഇതോടെ ഇൗ വിഭാഗത്തിലെ ആധാരങ്ങൾക്ക് ന്യായവിലയുടെ 0.2 ശതമാനം നൽകേണ്ടിവരും. അതായത് 50 ലക്ഷം രൂപ വില വരുന്ന ഭൂമിക്ക് ഇനി 10,000 രൂപ നൽകണം. പ്രതീക്ഷിക്കുന്നത് 25 കോടി അധിക വരുമാനം. സ്ഥാവര ജംഗമ വസ്തുക്കളുെട കൈമാറ്റത്തിന് കുടുംബാംഗങ്ങൾ തമ്മിലെ മുക്ത്യാറുകൾക്ക് മുദ്രവില 300 രൂപയിൽ നിന്ന് 600 രൂപയായി വർധിപ്പിക്കും. കെട്ടിടമുള്ള വസ്തു കൈമാറ്റത്തിന് ചെലവേറും. കെട്ടിട നികുതി നിർണയിക്കാൻ പുതിയ സംവിധാനം വരും. കെട്ടിടങ്ങൾക്ക് ആദായ നികുതി നിയമപ്രകാരം മൂല്യം നിർണയിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അവലംബിച്ച് നിർമനിർമാണം നടത്തും.
ചിട്ടി നിയമപ്രകാരമുള്ള ആർബിട്രേഷൻ നടപടികൾക്ക് ആർബിട്രേഷൻ തുകയുടെ രണ്ട് ശതമാനം കോർട്ട് ഫീസ് ഏർപ്പെടുത്തി. നിലവിൽ 100 രൂപയായിരുന്നു. ആധാര പകർപ്പിനും നിരക്ക് കൂടും. സബ് രജിസ്ട്രാർ ഒാഫിസിൽനിന്ന് നൽകുന്ന സാക്ഷ്യപ്പെടുത്തിയ ആധാര പകർപ്പുകൾക്ക് 10 പേജുകൾക്ക് വരെ നിലവിലെ നിരക്ക്. അതിന് മുകളിലുള്ള ഒാരോ പേജിനും അഞ്ച് രൂപ വീതം അധികം. നിലവിൽ എത്ര പേജായാലും 310 രൂപ. മരാമത്ത് പണിക്കും സേവന കരാറുകൾക്കും കരാർ തുകയുടെ 0.1 ശതമാനമോ പരമാവധി ഒരു ലക്ഷം രൂപയോ മുദ്രവില. കാർഷികേതര വാണിജ്യ ഇടപാടുകൾക്ക് പാട്ടക്കാലവധിക്ക് ശേഷമുള്ള എല്ലാ പാട്ട ഒഴിമുറികൾക്കും 1000 രൂപ നിരക്കിൽ മുദ്രവില ഇൗടാക്കും.
1986 മുതൽ 2017 വരെയുള്ള രജിസ്ട്രേഷൻ അണ്ടർ വാേല്വഷൻ കേസ് തീർക്കാൻ സമഗ്ര പദ്ധതി. 5000 രൂപ വരെ മുദ്രവിലയുള്ളവർക്ക് പൂർണ ഇളവ്. അതിന് മുകളിൽ കുറവിെൻറ 30 ശതമാനം അടച്ചാൽ നടപടി അവസാനിക്കും. കേസ് തീർക്കാത്തവർക്കെതിരെ റവന്യൂ റിക്കവറി. 300 കോടി അധിക വരുമാനം. ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന പരസ്യ കരാറുകൾക്ക് പ്രക്ഷേപണ അവകാശങ്ങൾക്കും 500 രൂപ മുദ്രവില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.