ബജറ്റ്: കേരളം കടക്കെണിയിലേക്ക്
text_fieldsതിരുവനന്തപുരം: വികസന-ക്ഷേമ രംഗങ്ങളിൽ പ്രതീക്ഷ പകരുേമ്പാഴും കുമിഞ്ഞുകൂടുന്ന ക ടത്തിെൻറ ഭീകരതയാണ് സംസ്ഥാനത്തെ തുറിച്ചുനോക്കുന്നത്. വരുമാനം പ്രതീക്ഷിച്ചതി നടുത്തുപോലും എത്തുന്നില്ല, ചെലവ് നിയന്ത്രണത്തിൽ നിൽക്കുന്നുമില്ല. കടമെടുക്കുന ്നതിൽ സിംഹഭാഗവും ശമ്പളവും പെൻഷനും പലിശയും നൽകാൻ വിനിയോഗിക്കുന്നു. സംസ്ഥാനത് തിെൻറ കടം ഇക്കൊല്ലം 2.64 ലക്ഷം കോടിയിലെത്തുമെന്നാണ് കണക്ക്. മൂന്നുവർഷം കൊണ്ട് 3.64 ലക ്ഷം കോടിയിലും. അതായത് മൂന്ന് വർഷം െകാണ്ട് ചെറു സംസ്ഥാനത്തിെൻറ കടത്തിെല വർധന ഒ രുലക്ഷം കോടിയുടേതായിരിക്കും. കിഫ്ബിയിൽ വരുന്ന കടം പുറമെ.
കടം പെരുകുന്നതിനന ുസരിച്ച് പലിശബാധ്യതയും കൂടും. ഇക്കൊല്ലം കടപരിപാലനത്ത് വേണ്ട തുക 18434 കോടിയാണ്. മൂന്നുവർഷം കൊണ്ട് (22-23) 24,218 കോടിയിലെത്തും. പലിശയിൽ മൂന്നുവർഷം കൊണ്ട് വരുന്ന വർധന 5784 കോടി. പലിശ നൽകാൻ മറ്റ് കടം എടുക്കേണ്ട സ്ഥിതി. മൂന്ന് വർഷത്തിനിടെ ലക്ഷം രൂപ കടം വർധിക്കുേമ്പാൾ റവന്യൂ വരുമാനത്തിൽ വരുന്ന വർധന 56529 കോടി മാത്രമാണ്. റവന്യൂ ചെലവിലെ വർധന 53104 കോടിയും.
ശമ്പളം, പെൻഷൻ എന്നിവയുടെ പരിഷ്കരണം ഉടൻ വരുന്നതിനാൽ വൻ വർധനയാണ് ആ ചെലവുകളിൽ വരുക. ശമ്പള പരിഷ്കരണ ബാധ്യത മാത്രം 15800 കോടി വേണ്ടിവരുെമന്ന് സർക്കാറിെൻറ മധ്യകാല സാമ്പത്തിക അവലോകനം വ്യക്തമാക്കുന്നു. മൂന്ന് വർഷം കൊണ്ട് ശമ്പളം 13516 കോടിയും പെൻഷൻ 7893 കോടിയും വർധിക്കുമെന്നാണ് കണക്ക്. 21--22ലാണ് ശമ്പള പരിഷ്കരണ ബാധ്യതകൾ ഏറെയും വരുക.
റവന്യൂ കമ്മി ഇല്ലാതാക്കണമെന്ന് നിയമബാധ്യത ഉണ്ടെങ്കിലും ഉടനൊന്നും അതിന് കഴിയില്ല. മൂന്ന് വർഷം കൊണ്ട് റവന്യൂ കമ്മി 17474 കോടിയിൽനിന്ന് 14049 കോടിയായി കുറയ്ക്കാനാണ് ലക്ഷ്യം. അതേസമയം ധനകമ്മി 14769 കോടി വർധിക്കും. അടുത്ത വർഷം 29241.91 കോടിയുടെ കടമെടുപ്പ് ലക്ഷ്യമിടുന്നു. ഇതിൽ 24491.91 കോടിയും പൊതുവിപണിയിൽ നിന്നാണ്. കഴിഞ്ഞ വർഷത്തേക്കാൾ 5000 കോടിയോളം അധികം കടംവാങ്ങണം. മൂലധന ചെലവ് 7050 കോടിയിൽനിന്ന് 9002 കോടിയായി അടുത്ത വർഷം ഉയരും.
ശമ്പള പരിഷ്കരണം ഈ വർഷം
സർക്കാർ ജീവനക്കാരുെട 11ാം ശമ്പള പരിഷ്കരണം ഈ വർഷം നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഡി.എ കുടിശ്ശിക ഘട്ടങ്ങളായി അടുത്ത സാമ്പത്തിക വർഷം നൽകും. ഹൗസ് ബിൽഡിങ് അഡ്വാൻസ് ജീവനക്കാരുെട അഭിപ്രായം മാനിച്ച് സർക്കാർ േനരിട്ടുനൽകുന്ന രീതിയിൽ പുനഃസ്ഥാപിക്കും. ഇക്കേണാമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന് രണ്ടു കോടി അനുവദിച്ചു. വകുപ്പിെൻറ സർേവ പ്രവർത്തനങ്ങൾക്ക് േക്രന്ദ സർക്കാറിൽനിന്ന് 64 േകാടി പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
അധിക ജീവനക്കാരെ പുനർവിന്യസിക്കും; സ്കൂളുകളിലെ തസ്തിക സൃഷ്ടിക്കലിന് നിയന്ത്രണം
അധിക ജീവനക്കാരെ പുനർവിന്യസിക്കാനും സ്കൂളുകളിൽ തസ്തിക സൃഷ്ടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്താനും സർക്കാർ സഹായ പദ്ധതികളിലെ അനർഹരെ ഒഴിവാക്കാനും ചെലവ് ചുരുക്കാനും ബജറ്റ് നിർദേശം. 1500 കോടിയുടെ അധിക ചെലവ് ഇതിലൂടെ ഒഴിവാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. സ്കൂളുകളിൽ അധ്യാപക തസ്തിക സൃഷ്ടിക്കുന്നത് നിയന്ത്രിക്കും. നിലവിൽ എൽ.പിയിൽ 30 കുട്ടികളും യു.പിയിൽ 35 കുട്ടികളുമായാണ് അനുപാതം. ഒരു കൂട്ടി കൂടിയാൽ പുതിയ തസ്തിക സൃഷ്ടിക്കാമെന്ന രീതി മാറ്റി വിദ്യാഭ്യാസ ചട്ടത്തിൽ ഭേദഗതി കൊണ്ടുവരും.
തദ്ദേശ വകുപ്പിലെ ഡി.ആർ.ഡി.എ, പെർഫോമൻസ് ഒാഡിറ്റ് വിഭാഗങ്ങളിലെ 700 ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കും. ചെക്പോസ്റ്റുകൾ നിർത്തിയപ്പോൾ ചരക്കു സേവന നികുതി വകുപ്പിൽ അധികമായ 234 ജീവനക്കാരിൽ ലോട്ടറിയിലേക്ക് മാറ്റിയ 25 പേരൊഴികെ പഞ്ചായത്തിലേക്ക് പുനർവിന്യസിക്കും. നാട്ടിലെ തദ്ദേശ സ്ഥാപനത്തിലേക്ക് ഒാപ്ഷൻ നൽകാൻ ഇവർക്ക് സൗകര്യം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.