Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീരദേശ പാക്കേജിനും...

തീരദേശ പാക്കേജിനും ​ഗ്രാമീണ റോഡുകൾക്കും 1000 കോടി

text_fields
bookmark_border
തീരദേശ പാക്കേജിനും ​ഗ്രാമീണ റോഡുകൾക്കും 1000 കോടി
cancel

തിരുവനന്തപുരം: കേരള ബജറ്റില്‍ തീരദേശപാക്കേജിന് 1000 കോടി വകയിരുത്തി ധനമന്ത്രി തോമസ്​ ഐസക്​. ഗ്രാമീണ റോഡുകള്‍ ക്ക് 1000 കോടിയും മാറ്റിവച്ചിട്ടുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുള്ള മൊത്തം ധനസഹായം 12074 കോടിയായും ഉയര്‍ത്തി.

പ്രവാസി ക്ഷേമ പദ്ധതികൾക്കുള്ള അടങ്കൽ 90 കോടി രൂപയാക്കി. പ്രവാസി ക്ഷേമനിധി 9 കോടിയാക്കി. 22000 കോടി ക്ഷേമപെൻഷന് ചെലവഴിച്ചു. എല്ലാ പെന്‍ഷനുകളും 1300 രൂപയാക്കി

പൊതുമേഖലാ സ്ഥാപനങ്ങൾ 280 കോടി വകയിരുത്തിയിട്ടുണ്ട്​. ചെറുകിട-ഇടത്തരം വ്യവസായ മേഖലയുടെ അടങ്കൽ 468 കോടി വകയിരുത്തി. കെ.എസ്​.ഡി.സിയുടെ വിഹിതം 150 കോടിയാക്കി ഉയർത്തി. ടൂറിസം പ്രോത്സാഹനത്തിന് 320 കോടി അനുവദിക്കും. കൊച്ചി നഗരത്തിൽ 6000 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും ബജറ്റ്​ പ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചു.

കേരളത്തി​​െൻറ സാമ്പത്തിക വളര്‍ച്ച 4.9ല്‍നിന്ന് 2016-18 കാലയളവില്‍ 7.2 ശതമാനമായി ഉയര്‍ന്നു. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലെത്തിയതായും ധനമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsThomas Issacroad DevelopmentKerala Budget 2020
News Summary - Kerala Budget 2020 - Road construction - Kerala news
Next Story