കോളജ്-സർവകലാശാല ഗസ്റ്റ് അധ്യാപകരുടെ പ്രതിഫലം വർധിപ്പിക്കും
text_fieldsതിരുവനന്തപുരം: കോളജ്-സർവകലാശാല ഗസ്റ്റ് ലക്ചറർമാരുടെ പ്രതിഫലം വർധിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള അടിയന്തര നടപടിയെന്ന നിലയിലാണ് പ്രതിഫലം വർധിപ്പിക്കുന്നത്. അതേസമയം, എത്ര രൂപയായാണ് വർധനവെന്ന് വ്യക്തമാക്കിയിട്ടില്ല.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ഗവ. കോളജുകൾക്ക് 98.35 കോടി രൂപ ധനസഹായം നല്‍കും.
സര്‍വകലാശാലകളുടെ അക്കാദമിക രംഗത്തെ മികവ് മാറ്റുരയ്ക്കുന്നതിനായി അന്തർസർവകലാശാല അക്കാദമിക് ഫെസ്റ്റിവല്‍ ഈ വര്‍ഷം ആരംഭിക്കും.
തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ അക്കാദമിക് കോംപ്ലക്സ് നിര്‍മിക്കും. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഈ വര്‍ഷം 10 കോടി രൂപ അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.