Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2019 9:30 PM IST Updated On
date_range 1 Oct 2019 9:33 PM ISTഉപതെരഞ്ഞെടുപ്പ്: 37 പത്രികകൾ സ്വീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ 37 നാമനിർദേശപത്രികകൾ സ്വീകരിച്ചു. 47 പത്രികകളാണ് ലഭിച്ചിരുന്നത്. മുന്നണിസ്ഥാനാർഥികളുടെ ഡമ്മികളുടെ പത്രികകൾ ഒഴിവാക്കി. ഏതാനും പത്രികകൾ തള്ളി. ഏറ്റവും കൂടുതൽ പത്രികകൾ എറണാകുളത്താണ് -10 എണ്ണം. വട്ടിയൂർക്കാവിൽ എട്ടും കോന്നിയിൽ അഞ്ചും അരൂരിൽ ആറും മഞ്ചേശ്വരത്ത് എട്ടും പത്രികകൾ സ്വീകരിച്ചു.
പത്രിക പിൻവലിക്കാനുള്ള അവസാനതീയതി ഒക്ടോബർ മൂന്നാണ്. അന്ന് വൈകീട്ടുതന്നെ ചിഹ്നം അനുവദിക്കും. അന്തിമ മത്സരചിത്രവും അപ്പോഴാണ് വ്യക്തമാവുക. ഒക്ടോബർ 21നാണ് വോെട്ടടുപ്പ്. 24ന് വോട്ടെണ്ണലും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story