400 ഓളം പുതിയ തസ്തിക; 82 കായികതാരങ്ങള്‍ക്ക് ജോലി
text_fieldsതിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം കൊടുമ്പിരിക്കൊണ്ടിരിക്കെ വിവിധ വകുപ്പുകളിലായി 400 ഒാളം തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. വിദ്യാഭ്യാസം, പൊലീസ് അടക്കം വകുപ്പുകളിലാണ് തസ്തിക സൃഷ്ടിച്ചത്.
82 പേർക്ക് ജോലി:
35ാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായികതാരങ്ങളെ കായിക യുവജനകാര്യ ഡയറക്ടറേറ്റില്‍ സൂപ്പർ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമിക്കും. ഒന്നരമാസമായി നിയമനം ആവശ്യപ്പെട്ട് സമരത്തിലായിരുന്നു ഇവർ.
കെ.എ.പി ആറാം ബറ്റാലിയന്:
കോഴിക്കോട് ജില്ലയില്‍ കെ.എ.പി ആറാം ബറ്റാലിയന് എന്ന പേരില്‍ പുതിയ ആംഡ് െപാലീസ് ബറ്റാലിയന് രൂപവത്കരിക്കും. ആരംഭഘട്ടത്തില്‍ 100 പൊലീസ് കോൺസ്റ്റബിള്‍മാരെ (25 വനിതകള്‍) ഉള്‍പ്പെടുത്തി രൂപവത്കരിക്കാനാണ് ഉദ്ദേശം.
ഇതിനു 100 പൊലീസ് കോൺസ്റ്റബിളിെൻറതടക്കം 113 തസ്തികകള്‍ സൃഷ്ടിക്കും. കെ.എ.പി അഞ്ചാം ബറ്റാലിയന് രൂപവത്കൃതമായത് 35 വര്‍ഷം മുമ്പാണ്. ശേഷം ക്രമസമാധാനപാലന സാഹചര്യം ഏറെ മാറി. പൊലീസിെൻറ വെല്ലുവിളി വര്‍ധിപ്പിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ ബറ്റാലിയന്.
മറ്റു പ്രധാന തീരുമാനങ്ങൾ
• ഹൈകോടതി എസ്റ്റാബ്ലിഷ്മെൻറിലേക്ക് കമ്പ്യൂട്ടര്‍ അസിസ്റ്റൻറിെൻറ അഞ്ച് സ്ഥിരം തസ്തികകള്‍ അനുവദിക്കും.
• എയ്ഡഡ് മേഖലയിലുള്ള 11 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 33 സ്ഥിരം തസ്തിക ഉള്‍പ്പെടെ 44 പുതിയ തസ്തിക
• കാസര്‍കോട് പരപ്പയില്‍ ട്രൈബല്‍ െഡവലപ്മെൻറ് ഓഫിസും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസും ആരംഭിക്കും. എട്ട് സ്ഥിരം തസ്തികകള്‍ അടക്കം 12 തസ്തിക.
• രാജ്ഭവനില്‍ വിവിധ വിഭാഗങ്ങളിലായി 14 തസ്തിക.
• പീരുമേട് താലൂക്കാശുപത്രിയില്‍ അനസ്തേഷ്യ വിഭാഗത്തില്‍ ജൂനിയല്‍ കണ്‍സള്‍ട്ടൻറ് തസ്തിക.
• ഗ്രാമന്യായാലയങ്ങളിലും ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലുമായി അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറുടെ (ഗ്രേഡ് രണ്ട്) 12 തസ്തിക. റാന്നി, മലമ്പുഴ, നെടുങ്കണ്ടം, കട്ടപ്പന, വൈക്കം, തൃശൂര്‍ മതിലകം, തിരുവനന്തപുരം വെള്ളനാട്, കോഴിക്കോട് കുന്നുമ്മല്‍, കൊടുവള്ളി, ആലപ്പുഴ കഞ്ഞിക്കുഴി ഗ്രാമന്യായാലയങ്ങളിലും കല്പറ്റ ജെ.എഫ്.എം.സി, ആലപ്പുഴ ജെ.എഫ്.സി.എം.സി-2 എന്നീ കോടതികളിലുമാണ് പുതിയ തസ്തിക.
• ലൈവ്സ്േറ്റാക് െഡവലപ്മെൻറ് ബോര്‍ഡ് ലിമിറ്റഡില്‍ നിര്‍ത്തിയ 14 തസ്തികകള്‍ക്ക് പകരമായി നാല് തസ്തിക.
• കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് മലപ്പുറം ജില്ലാ ഓഫിസില്‍ ഒരു അഡീഷനല്‍ ജില്ലാ എക്സിക്യൂട്ടിവ് ഓഫിസറുടെ തസ്തിക.
• പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളിനു ആറ് തസ്തിക.
• തൃക്കാക്കര കാര്‍ഡിനല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍, വളാഞ്ചേരി ഹയര്‍സെക്കൻഡറി സ്കൂള്‍, കടയ്ക്കാവൂര്‍ ശ്രീ സേതുപാര്‍വതി ഹയര്‍സെക്കൻഡറി സ്കൂള്‍ എന്നീ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കു 21 തസ്തിക, നാല് തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യും.
• കണ്ണൂര്‍ ആറളം ഗവണ്‍മെൻറ് ഹയര്‍സെക്കൻഡറി സ്കൂളില്‍ പ്രിന്‍സിപ്പല്‍ തസ്തിക.
• അഗ്രോമെഷിനറി കോര്പറേഷന് ലിമിറ്റഡ് കണ്ണൂര്‍ വലിയ വെളിച്ചം യൂനിറ്റിലേക്ക് 38 സ്ഥിരം തസ്തിക അടക്കം 45 തസ്തിക.
•പി.എസ്.സി വഴി നിയമിതരായെങ്കിലും പഞ്ചായത്ത് സൂപ്പർ ന്യൂമററി തസ്തികകളില്‍ ജോലി ചെയ്യുന്ന 23 എല്‍.ഡി ടൈപ്പിസ്റ്റുമാരുടെ നിയമനം സര്‍വിസില്‍ പ്രവേശിച്ച തീയതിമുതല്‍ ക്രമപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.