കോഴിക്കോട് ഹോട്ട്സ്പോട്ടിൽ പാകപ്പിഴയെന്ന്
text_fieldsകോഴിക്കോട്: ജില്ലയിൽ ഹോട്ട്സ്പോട്ട് പ്രദേശങ്ങൾ നിശ്ചയിച്ചതിൽ പാകപ്പിഴയെന് ന് ആക്ഷേപം. ഇൗമാസം 17ന് കലക്ടറുടെ ഉത്തരവുപ്രകാരം 12 ഗ്രാമപഞ്ചായത്തുകളിലെ 15 വാർഡു കളിലും കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളിലുമായിരുന്നു കർശന നിയന്ത്രണം.
കിഴക്കോത്ത് (12ാം വാര്‍ഡ്), വേളം (16), ആയഞ്ചേരി (2), ഉണ്ണികുളം (6), മടവൂര്‍ (6), അഴിയൂര്‍ (4, 5), ചെക്യാട് (1 0), തിരുവള്ളൂര്‍ (14), നാദാപുരം (15), ചങ്ങരോത്ത് (3), കായക്കൊടി (6, 7, 8), എടച്ചേരി (16) എന്നീ ഗ്രാമപഞ്ചായ ത്തുകളിലെയും കോഴിക്കോട് കോർപറേഷനിലെയും (42, 43, 44, 45, 54, 55, 56 വാര്‍ഡുകള്‍) കോവിഡ് ഹോട്ട്സ്പോട്ടായ വാര്‍ഡുകളിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഈ വാര്‍ഡുകള്‍ക്കകത്തെ റോഡുകളിലൂടെ വാഹനഗതാഗതം പാടില്ല. അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.
ഇവിടങ്ങളിലുള്ളവര്‍ അടിയന്തര വൈദ്യസഹായത്തിനല്ലാതെ വാര്‍ഡിനു പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ മേല്പറഞ്ഞ വാര്‍ഡുകളിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരുന്നു.
എന്നാൽ, ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പേരിലുള്ള പുതിയ അറിയിപ്പിൽ ഏഴ് തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണ് ജില്ലയിൽ ഹോട്ട്സ്പോട്ട് പട്ടികയിലുള്ളത്. കോഴിക്കോട് കോര്പറേഷന്, വടകര മുനിസിപ്പാലിറ്റി, എടച്ചേരി, അഴിയൂര്‍, കുറ്റ്യാടി, നാദാപുരം, ചങ്ങരോത്ത് പഞ്ചായത്തുകളാണ് ജില്ലയിൽ ഹോട്ട്സ്പോട്ടുകളായുള്ളത്. ഈ പട്ടികയിൽനിന്നൊഴിവായ പ്രദേശങ്ങളിലും കടുത്ത നിയന്ത്രണം തുടരുകയാണ്.
കോവിഡ് രോഗം ഭേദമായ ആൾ താമസിക്കുന്ന പ്രദേശത്തും പ്രൈമറി, സെക്കൻഡറി കോൺടാക്ടുകൾ ഒന്നുമില്ലാത്ത ഇടങ്ങളും ജില്ലയിൽ ഹോട്ട്സ്പോട്ടായി തുടരുകയാണ്. വിദേശത്തുനിന്ന് എത്തി േനരിട്ട് മെഡിക്കൽ കോളജിൽ പരിശോധനക്കെത്തുകയും പിന്നീട് കോവിഡ് പോസിറ്റിവാകുകയും രോഗം ഭേദമായി വീട്ടിൽ പോകുകയും ചെയ്ത വ്യക്തി താമസിക്കുന്ന പ്രദേശവും ഹോട്ട്സ്പോട്ടാണിപ്പോൾ.
സമ്പർക്കമൊന്നുമില്ലാതെ മാതൃകാപരമായി കരുതൽ കാണിച്ച രോഗമുക്തരെ പുതിയ ഹോട്ട്സ്പോട്ട് പ്രഖ്യാപനം കാരണം നാട്ടിൽ ഒറ്റപ്പെടുത്തുന്ന അവസ്ഥയുമുണ്ട്. ജില്ല ഭരണകൂടമാണ് ഹോട്ട്സ്പോട്ട് വാർഡുകൾ തീരുമാനിച്ചതെന്നാണ് ജില്ല ആരോഗ്യവകുപ്പിെൻറ വിശദീകരണം. ആരോഗ്യവകുപ്പുമായി ആലോചിച്ചാണ് ഹോട്ട്സ്പോട്ടുകൾ നിശ്ചയിച്ചതെന്ന് ജില്ല ഭരണകൂടവും പറയുന്നു. ഒരാഴ്ച കഴിഞ്ഞാൽ മാത്രമേ ഹോട്ട്സ്പോട്ടുകൾ പുനർനിർണയിക്കുകയുള്ളൂവെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.