ഹൈബി ഈഡനെ തള്ളി ശശി തരൂർ; ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം
text_fieldsന്യൂഡൽഹി: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എം.പിയുടെ സ്വകാര്യ ബില്ലിനെതിരെ ശശി തരൂർ എം.പി രംഗത്ത്. ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമാണെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ ബുദ്ധി ഉണ്ടായില്ലെന്നും ശശി തരൂർ ട്വിറ്ററിൽ പ്രതികരിച്ചു. കോൺഗ്രസിൽ ഇങ്ങനെ ഒരു ചർച്ചയേ നടന്നിട്ടില്ല. സ്വകാര്യ ബില്ല് അവതരിപ്പിക്കാൻ ആർക്കും തടസമൊന്നുമില്ല, പക്ഷേ അപ്രയോഗികമായ കാര്യമാണ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭൂമിശാസ്ത്രപരമായ പ്രശ്നമാണെങ്കിൽ ദേശീയ തലസ്ഥാനവും അവരുടെ ഭൂമിശാസ്ത്ര കേന്ദ്രങ്ങളിലേക്ക് മാറേണ്ടിവരും. ചെന്നൈ, മുംബൈ, കൊൽക്കത്ത എന്നിവ ഇനി അവരുടെ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളാകില്ല. ഡൽഹി നാഗ്പൂരിലേക്ക് മാറ്റേണ്ടി വരുമെന്നും തരൂർ പരിഹസിച്ചു.
എന്നാൽ സ്വകാര്യ ബില്ലിൽ കേന്ദ്രം നിലപാട് തേടിയതിൽ കൗശലമുണ്ടെന്നും തരൂർ പറഞ്ഞു. സംസ്ഥാന തലസ്ഥാനങ്ങളിൽ ഹൈക്കോടതി ബെഞ്ചുകൾ അനുവദിക്കുന്നതിന് ഞങ്ങൾ ഒരു ബിൽ അവതരിപ്പിച്ചിരുന്നു, അത് സംസ്ഥാന സർക്കാറുമായോ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായോ ഇത്തരമൊരു കൂടിയാലോചനയ്ക്കായി ഒരിക്കലും എടുത്തിട്ടില്ല. ബില്ലിൽ കേന്ദ്രം നിലപാട് പെട്ടെന്ന് നിലപാട് തേടിയതിൽ ചില ദുരൂഹതകൾ ഉണ്ടെന്നാണ് വ്യക്തമാകുന്നതെന്നും ശശിതരൂർ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരള ചീഫ് സെക്രട്ടറിയോട് അഭിപ്രായം തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.