ലക്ഷദ്വീപിന് പിന്തുണയുമായി കേരള കാത്തലിക് യൂത്ത് മൂവ്മെൻറ്; പിന്നാലെ വധഭീഷണിയും വ്യാജ അക്കൗണ്ടുകളിൽ നിന്ന് തെറിവിളിയും
text_fieldsകൊച്ചി: ലക്ഷദ്വീപിെൻറ തനത് സംസ്കാരങ്ങളെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി കേരള കാത്തലിക് യൂത്ത് മൂവ്മെൻറ് (കെ.സി.വൈ.എം). എന്നാൽ ഇതിന് പിന്നാലെ കെ.സി.വൈ.എം നേതാകൾക്ക് വധഭീഷണിയും വ്യാജ അക്കൗണ്ടുകളിൽ നിന്നും സൈബർ ആക്രമണവും നേരിട്ടു. ഇതിനെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സമിതി മുഖ്യമന്ത്രിക്കും കേരള പോലീസിനും പരാതി നൽകിയിട്ടുണ്ട്.
കെ.സി.വൈ.എം ലക്ഷദ്വീപ് ജനതയുടെ ബുദ്ധിമുട്ടുകളോട് അനുഭാവം പ്രകടിപ്പിച്ചതിനെയും പൗരാവകാശത്തിന്റെ മേലുള്ള അധികാരികളുടെ കടന്നുകയറ്റത്തോട് പ്രതികരിച്ചതിനും പിന്നിൽ വർഗീയതയോ രാഷ്ട്രീയമോ മതചിന്തയോ അല്ല, കേവലം മനുഷ്യത്വം മാത്രമാണെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു. മനുഷ്യത്വത്തിന്റെ സ്വരത്തെ വർഗീയതയുടെ കണ്ണിലൂടെ കാണരുതെന്നും കെ.സി.വൈ.എം ആവശ്യപ്പെട്ടു. മുസ്ലിം സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കാൻ യാതൊരു ആഹ്വാനവും കെ.സി.വൈഎം നൽകിയിട്ടില്ല, നൽകുകയുമില്ല. എന്നിട്ടും സ്വാർഥലാഭത്തിനു വേണ്ടി വസ്തുതകളെ വളച്ചൊടിക്കുന്ന മാധ്യമ ധർമത്തെ ശക്തമായി അപലപിക്കുന്നുവെന്നും കെ.സി.വൈ.എം അറിയിച്ചു.
എന്നാൽ കെ.സി.വൈ.എമ്മിെൻറ പേജിൽ സൈബർ ആക്രമണം നടത്തിയ അക്കൗണ്ടുകളിൽ ബഹുഭൂരിപക്ഷവും വ്യാജഅക്കൗണ്ടുകളാണെന്നത് സംശയമുനകൾ ഉയർത്തുന്നുണ്ട്. ഇത് സൈബർ ആക്രമണത്തിന് പിന്നിൽ സംഘ്പരിവാർ എന്നതിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.