കുടുംബശ്രീയുടെ കരുത്തിൽ ഇനി ‘കേരള ചിക്കൻ’
text_fieldsകോഴിക്കോട്: ശാസ്ത്രീയമായി ഉൽപാദിപ്പിച്ച് തണുപ്പിച്ച കോഴിയിറച്ചി (ചിൽഡ് ചിക്കൻ) എന ്ന പ്രത്യേകതയുമായി കുടുംബശ്രീയുടെ ‘കേരള ചിക്കൻ’ മൂന്നുമാസത്തിനകം വിപണിയിലെത്തു ം. ശീതീകരിച്ച കുടുംബശ്രീ ഷോപ്പുകളിലൂടെയായിരിക്കും ആദ്യഘട്ട വിൽപന. ജർമൻ സാങ്കേത ികവിദ്യ ഉപയോഗിച്ച് വൃത്തിയും ഗുണമേന്മയുമുള്ള കോഴിയിറച്ചി മിതമായ നിരക്കിൽ ലഭ്യ മാക്കുകയാണ് കുടുംബശ്രീ ലക്ഷ്യം. 1000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഇതിനുവേണ്ടി കുടുംബശ്രീ ഷോപ് തയാറാക്കുന്നത്. ഹോട്ടലുകൾ, കാറ്ററിങ് യൂനിറ്റുകൾ തുടങ്ങിയവ മൊത്തമായി എടുക്കുമ്പോൾ വിലയിൽ മാറ്റമുണ്ടാകും. കൂടാതെ, കുടുംബശ്രീയുടെ മറ്റു മാംസോൽപന്നങ്ങളും മുട്ടയും പാലും ഇവിടെ ലഭ്യമാക്കും.
കുടുംബശ്രീയുടെ ഉപസ്ഥാപനമായി ആരംഭിച്ച കേരള ചിക്കൻ പ്രൊഡ്യൂസർ കമ്പനിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് മേഖല യൂനിറ്റുകളിൽ ആഴ്ചയിൽ 1.40 ലക്ഷം കോഴിക്കുഞ്ഞുങ്ങളെ വീതം ഉൽപാദിപ്പിച്ച് ഫാമുകൾക്ക് നൽകും. 549 ഫാമുകൾ ഇതുവരെ ഇതിനായി രജിസ്റ്റർ ചെയ്തു. മൂന്നു മേഖല ബ്രീഡർ, സ്ലോട്ടർ യൂനിറ്റുകളാണ് പ്രവർത്തിക്കുക. ഇതിന് പ്രത്യേക മാലിന്യ സംസ്കരണ സംവിധാനവുമുണ്ട്. കോഴിയിറച്ചി തയാറാക്കുന്ന യൂനിറ്റിന് ഐ.എസ്.ഒ 22000 അംഗീകാരം ലഭിച്ചതായി പ്രോഗ്രാം ഓഫിസർ ഡോ. കെ.ആർ. നികേഷ് കിരൺ പറഞ്ഞു.
മനുഷ്യസ്പർശം ഏൽക്കാതെ കഴുകി, കഷണങ്ങളാക്കി പായ്ക്ക് ചെയ്ത് വിപണിയിൽ എത്തുന്ന കോഴിയിറച്ചി ഉപഭോക്താക്കൾക്ക് വിൽപന കേന്ദ്രങ്ങൾ വഴി നേരിട്ടും ഓൺലൈൻ ഫുഡ് ഡെലിവറി സംവിധാനങ്ങളിലൂടെ വീട്ടുവാതിൽക്കലും ലഭ്യമാകും. കഴുകി വൃത്തിയാക്കിയ ഇറച്ചി ആയതിനാൽ നേരിട്ട് പാകം ചെയ്യാമെന്നത് റസ്റ്റാറൻറുകൾ, കാറ്ററിങ് യൂനിറ്റുകൾ തുടങ്ങിയവക്ക് സൗകര്യപ്രദമാണ്.
ഭക്ഷ്യസുരക്ഷ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ, വഴിയോര കടകളിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഉൽപാദിപ്പിക്കുന്ന കോഴിയിറച്ചി ക്രമേണ വിപണിയിൽനിന്ന് ഒഴിവാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.