Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗ​വ​ർ​ണ​റു​ടെ...

ഗ​വ​ർ​ണ​റു​ടെ അ​ഴി​ഞ്ഞാ​ട്ടം നാ​ടി​നെ ത​കി​ടം മ​റി​ക്കും -മു​ഖ്യ​മ​​ന്ത്രി

text_fields
bookmark_border
ഗ​വ​ർ​ണ​റു​ടെ അ​ഴി​ഞ്ഞാ​ട്ടം നാ​ടി​നെ ത​കി​ടം മ​റി​ക്കും -മു​ഖ്യ​മ​​ന്ത്രി
cancel

തൃശ്ശൂർ: സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ നാ​ടി​ന്റെ അ​ന്ത​രീ​ക്ഷം ത​കി​ടം മ​റി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. യു.​ഡി.​എ​ഫി​ൽ​നി​ന്ന് മു​സ്‍ലിം ലീ​ഗി​നെ അ​ട​ർ​ത്തി​യെ​ടു​ത്ത് സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കേ​ണ്ട ആ​വ​ശ്യം ഇ​ട​തു​മു​ന്ന​ണി​ക്കി​ല്ലെ​ന്നും ന​വ​കേ​ര​ള സ​ദ​സ്സ് ബ​സ് യാ​ത്ര​ക്കി​ടെ ‘മാ​ധ്യ​മം’ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ പി.​എ. അ​ബ്ദു​ൽ ഗ​ഫൂ​റു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​വ​ക​ലാ​ശാ​ല വി​ഷ​യ​ങ്ങ​ളി​ൽ ഗ​വ​ർ​ണ​ർ സ്വീ​ക​രി​ക്കു​ന്ന​ത് തീ​ർ​ത്തും തെ​റ്റാ​യ നി​ല​പാ​ടാ​ണ്. സ്വാ​ഭാ​വി​ക​മാ​യും അ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​കും. ഗ​വ​ർ​ണ​ർ​ക്ക് അ​ഴി​ഞ്ഞാ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കാ​തെ, നാ​ടി​ന്റെ അ​ന്ത​രീ​ക്ഷ​ത്തെ ത​കി​ടം മ​റി​ക്കു​ന്ന​തി​ൽ​നി​ന്ന് കേ​ന്ദ്രം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

മു​സ്‍ലിം ലീ​ഗ് എ​ങ്ങ​നെ​യെ​ങ്കി​ലും ഇ​ങ്ങോ​ട്ട് പോ​ര​ട്ടേ​യെ​ന്ന് ഞ​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് വി​ടാ​ൻ ലീ​ഗ് ഒ​രു ഘ​ട്ട​ത്തി​ലും ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ല. ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ഒ​രു​കൂ​ട്ട​രെ അ​ട​ർ​ത്തി​യെ​ടു​ത്ത് സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കേ​ണ്ട ആ​വ​ശ്യ​വും എ​ൽ.​ഡി.​എ​ഫി​നി​ല്ല.

അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്റെ ഭാ​വി കോ​​​ൺ​ഗ്ര​സി​ന്റെ നി​ല​പാ​ടു​ക​ളെ ആ​ശ്ര​യി​ച്ചാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernorPinarayi Vijayan
News Summary - Kerala Chief Minister Pinarayi Vijayan said that the Governor should be controlled by the Centre.
Next Story