മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള അന്തർധാര വ്യക്തം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിലെ സി.എ.എ വിരുദ്ധപരാമർശം ഗവർണർ വായിച്ചതിലൂടെ മുഖ്യമന്ത്രിയു ം ഗവർണറും തമ്മിലുള്ള അന്തർധാര വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്ലിൻ അഴിമതി കേസിൽ നി ന്ന് പിണറായി വിജയനെ രക്ഷിക്കാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും ഗവർണറെ അതിനുള്ള പാലമായി ഉപയോഗിക്കുകയാണെന ്നും ചെന്നിത്തല ആരോപിച്ചു. ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി ഇപ്പോൾ അഴിമതിക്കെതിരെ ഗിരിപ്രസംഗം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ഗവർണറെ തിരിച്ചു വിളിക്കണമെന്ന തൻെറ പ്രമേയം ചർച്ചക്കെടുത്ത് പാസാക്കുകയായിരുന്നു ഇന്ന് ചെയ്യേണ്ടിയിരുന്നത്. സഭയുടെ അന്തസ്സിനെ ചോദ്യം ചെയ്ത ഗവർണറുടെ നടപടിയിൽ മുഖ്യമന്ത്രിക്ക് പ്രതിഷേധമുണ്ടായിരുന്നെങ്കിൽ തൻെറ പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി കാലു പിടിച്ചിട്ടാണ് വിയോജിപ്പോടെ ഗവർണർ നയപ്രഖ്യാപനം വായിച്ചത്. ഇന്ന് കണ്ട നാടകം അപമാനകരമാണ്. കേരളത്തിലെ നിയമസഭ സാമാജികരെ വാച്ച് ആൻറ് വാർഡിനെ ഉപയോഗിച്ച് മർദ്ദിച്ചാണ് ഗവർണർക്ക് വഴിയൊരുക്കിയത്. പ്രതിപക്ഷ പ്രതിഷേധം തുടരും. ഗവർണർ ആർ.എസ്.എസിേൻറയും അമിത് ഷായുടേയും ഏജൻറാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറും സംസ്ഥാന സർക്കാറും തമ്മിലുള്ള പാലമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഫെഡറലിസത്തെ തകർക്കാനും സംസ്ഥാന നിയമസഭകളെ നീക്കം ചെയ്യാനുമുള്ള നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും നയമാണ് ഗവർണർ നടപ്പാക്കുന്നതെന്നും അങ്ങനൊരു ഗവർണറുടെ പ്രസംഗം കേൾക്കേണ്ട ഗതികേട് തങ്ങൾക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് കേരളത്തിൽ നടക്കില്ല. ജനങ്ങൾക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്. ഗവർണറുടെ കാലു പിടിക്കേണ്ട ഗതികേട് മുഖ്യമന്ത്രിക്കുണ്ടായല്ലൊ എന്ന് താൻ പരിതപിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.