മുഖ്യമന്ത്രി, മന്ത്രിമാർ, കുടുംബാംഗങ്ങൾ എന്നിവരുടെ വിമാനയാത്ര വിവാദത്തിൽ
text_fieldsകോഴിക്കോട്: കണ്ണൂർ വിമാനത്താവളം ഉൽഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് നേതാക്കളും അവരുടെ കുട ുംബാംഗങ്ങളും ഗൺമാന്മാരും തിരുവനന്തപുരത്തേക്ക് നടത്തിയ വിമാനയാത്ര വിവാദത്തിൽ. ഗോ എയർ വിമാന സർവിസി ൽ 64 അംഗങ്ങളുള്ള ഗ്രൂപ് ടിക്കറ്റിൽ യാത്ര ചെയ്തതിന്റെ ചെലവ് സർക്കാർ വഹിച്ചതാണ് വിവാദത്തിന് വഴിവെച് ചത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് എം.എൽ.എ കെ.എസ് ശബരിനാഥൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പ്രളയകാലത്ത് ഏമാൻ മാർ ധൂർത്തടിക്കുകയാണെന്ന് ശബരിനാഥൻ ആരോപിക്കുന്നു. കൂടാതെ യാത്ര ചെയ്തതിന്റെ വിവരങ്ങളും പോസ്റ്റിലൂടെ പുറത്ത ുവിട്ടിട്ടുണ്ട്.
കണ്ണൂർ എയർപോർട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഗോ എയർ ഫ്ലൈറ്റിൽ ഒറ്റ പി.എൻ.ആർ നമ്പറിൽ ടിക്കറ്റെടുത്ത് സഞ്ചരിച്ചത് 63 യാത്രക്കാർ. ഇതിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും കുടുംബവും മന്ത് രിമാരും പരിവാരങ്ങളും ഗൺമാൻമാരും സഖാക്കളും ഡി.വൈ.എഫ്.ഐ നേതാക്കളും ഉൾപ്പെടുന്നു.
സംശയിക്കേണ്ട, ഈ ശുഭയ ാത്രക്ക് 2,28,000 രൂപ ചിലവഴിച്ചത് ഒഡെപെക് എന്ന തൊഴിൽ വകുപ്പിന് കീഴിലുള്ള സർക്കാർ സ്ഥാപനമാണ്. എന്നുമാത്രമല്ല, മ ുഖ്യമന്ത്രിയുൾപ്പെടെ യാത്ര ചെയ്തപ്പോൾ ബില്ലിൽ കൊടുത്തിട്ടുള്ള ഒഡെപെക് അഡ്രസ് പോലും വ്യാജമാണ്.
പണ്ട് രാജാക്കന്മാർ നായാട്ടിന് പോകുമ്പോൾ സർവ സന്നാഹവുമായി യാത്ര ചെയ്യാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ ഇടതുപക്ഷ രാജവാഴ്ചയായതു കൊണ്ടായിരിക്കും പ്രളയകാലത്ത് ഏമാൻമാരുടെ ഈ ധൂർത്ത്. വിപ്ലവാഭിവാദ്യങ്ങൾ. -ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
ഉദ്ഘാടന ദിവസം ഏർപ്പെടുത്തിയ ഗോ എയർ വിമാന സർവിസിൽ തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി കുടുംബത്തോടൊപ്പം തിരിച്ചത് മന്ത്രിമാരും മറ്റ് നേതാക്കളും അവരുടെ കുടുംബങ്ങളുമുൾപ്പെടെ 64 അംഗങ്ങളുള്ള ഗ്രൂപ് ടിക്കറ്റിലാണ്. സർക്കാർ പൊതുമേഖല സ്ഥാപനമായ ഒാവർസിസ് െഡവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രമോഷൻ കൗൺസിൽ (ഒഡെപെക്) ആണ് ടിക്കറ്റെടുത്തത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും പുറമെ മന്ത്രിമാരായ ഇ.പി. ജയരാജൻ, ഭാര്യ പി.കെ. ഇന്ദിര, എ.കെ. ശശീന്ദ്രൻ, കെ.കെ. ശൈലജ, ഭർത്താവ് കെ. ഭാസ്കരൻ മാസ്റ്റർ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഭാര്യ വിനോദിനി ബാലകൃഷ്ണൻ, മുഖ്യമന്ത്രിയുടെ പേഴ്സനൽ സെക്രട്ടറി എം.വി. ജയരാജൻ, മന്ത്രി കെ.കെ. ൈശലജയുടെ പേഴ്സനൽ അസിസ്റ്റൻറ് പി. സന്തോഷ്, പി.കെ. ശ്രീമതി എം.പി, മകൻ പി.കെ. സുധീർ, എ.എൻ. ഷംസീർ എം.എൽ.എ, സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം പ്രകാശൻ മാസ്റ്റർ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ജനതാദൾ നേതാവ് പി.പി. ദിവാകരൻ ഉൾെപ്പടെയുള്ളവരാണ് ആദ്യ വിമാന സർവിസിൽ യാത്ര ചെയ്തത്.
അതേസമയം, കണ്ണൂര് വിമാനത്താവളത്തില് നിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും മന്ത്രിമാരുടെ കുടുംബാംഗങ്ങളും സഞ്ചരിച്ച വിമാനത്തിെൻറ ടിക്കറ്റ് ചാർജ് ഒഡെപെക്കാണ് വഹിച്ചതെന്ന പ്രചാരണം തെറ്റാണെന്ന് ചെയർമാൻ എൻ. ശശിധരൻ നായർ അറിയിച്ചു. വ്യക്തികൾ വെവ്വേറെ എടുക്കുന്നതിനെ അപേക്ഷിച്ച് ഒന്നിച്ച് ടിക്കറ്റെടുക്കുേമ്പാൾ നിരക്ക് കുറയുമെന്നതിനാൽ 64 യാത്രക്കാരുടെയും ടിക്കറ്റ് ഒഡെപെക് എടുത്ത് നൽകിയെന്നതാണ് ശരി. ഇൗ തുക ഒാരോ യാത്രക്കാരിൽ നിന്നും ഒഡെപെക് ഇൗടാക്കും. യാത്ര ചെയ്തവരിൽ പകുതി പേർ ഇതിനകം തുക അടച്ചു. മറിച്ചുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും ശശിധരൻ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.