തീപിടിത്തം: വീട് നശിച്ചാൽ നാലു ലക്ഷം
text_fieldsതിരുവനന്തപുരം: തീപിടിത്തത്തില്‍ വീടുകള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചാല്‍ പരമാ വധി ഒരു ലക്ഷം രൂപയും പൂര്‍ണമായി കത്തിനശിച്ചാന്‍ നാലു ലക്ഷം രൂപയും ധനസഹായം. മുഖ്യമന ്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാകും പണം നൽകുക. 75 ശതമാനത്തിലധികം നഷ്ടം സംഭവ ിക്കുന്ന വീടുകളെ പൂര്‍ണമായി കത്തിനശിച്ചതായി കണക്കാക്കി നാലു ലക്ഷം രൂപ നല്കാൻ മന്ത് രിസഭ യോഗം തീരുമാനിച്ചു.
•കടല്‍ക്ഷോഭത്തില്‍ വള്ളമോ ബോട്ടോ പൂര്‍ണമായി നഷ്ടപ്പെടു ന്നവര്‍ക്ക് പരമാവധി രണ്ടു ലക്ഷം രൂപയും വലയോ കട്ടമരമോ പൂര്‍ണമായി നഷ്ടപ്പെടുന്നവ ര്‍ക്ക് പരമാവധി ലക്ഷം രൂപയും നൽകും. ഇവ ഭാഗികമായി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി ലക്ഷം രൂപ നല്‍കും.
•പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉല്പാദന ക്ലസ്റ്ററിെൻറ വികസനത്തിന് 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കിഫ്ബി സഹായത്തോടെയാണ് ഭൂമി ഏറ്റെടുക്കുക. 1038 കോടി രൂപയാണ് ചെലവ്. കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിെൻറ ഭാഗമായാണിത്.
വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് നീട്ടുന്നതിനുള്ള കേരളത്തിെൻറ അപേക്ഷ നാഷനല്‍ ഇൻഡസ്ട്രിയല്‍ കോറിഡോര്‍ െഡവലപ്പ്മെൻറ് ഇംപ്ലിമെേൻറഷന്‍ ട്രസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. •കോട്ടയെത്ത കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിെൻറ നിയന്ത്രണാധികാരം പരിസ്ഥിതി വകുപ്പില്‍നിന്ന് മാറ്റി ശാസ്ത്ര സാങ്കേതിക വകുപ്പിനു നല്‍കും.
•പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളജില്‍ രസതന്ത്ര വിഭാഗത്തില്‍ മൂന്ന് അധ്യാപക തസ്തിക സൃഷ്ടിക്കും.
•തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂളില്‍ പുതിയ ഡിവിഷന് ആരംഭിക്കും. ഇതിന് രണ്ട് യു.പി.എസ്.എ തസ്തികയും ഒരു പാർട്ടൈം ഹിന്ദി അധ്യാപക തസ്തികയും സൃഷ്ടിക്കും.
ബജറ്റൊരുക്കുന്നത് ധനഞെരുക്കത്തിൽ
തിരുവനന്തപുരം: ധനസ്ഥിതി വളെര ഞെരുക്കത്തിൽ കഴിയുേമ്പാഴാണ് ബജറ്റ് തയാറാക്കുന്നതെന്ന് ധനമന്ത്രി തോമസ് െഎസക് പറഞ്ഞു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ സംഘടിപ്പിച്ച ബജറ്റിന് മുന്നോടിയായുള്ള ചർച്ചക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വർഷത്തിെൻറ അവസാന മൂന്ന് മാസങ്ങളിൽ ബജറ്റ് പ്രകാരം 10,000 കോടി രൂപ േകന്ദ്രത്തിൽനിന്ന് വായ്പയിനത്തിൽ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ലഭിക്കുന്നതാകെട്ട 1,900 കോടിയും. കേന്ദ്രസർക്കാറിെൻറ വരുമാനക്കുറവുമൂലം നികുതി പങ്കുവെക്കലും വെട്ടിക്കുറച്ചിരിക്കുന്നു. ജി.എസ്.ടി വരുമാനത്തിൽ ഡിസംബർ മാസത്തേത് കിട്ടിയിട്ടില്ല. ഇൗ വർഷം തരേണ്ട 1600 കോടി അടുത്തവർഷമേ കിട്ടൂവെന്നാണ് മനസ്സിലാവുന്നത്. ഇത്തരത്തിൽ ആകെ പ്രതീക്ഷിച്ചിരുന്നതിനെക്കാൾ 15,000 കോടിയുടെ കുറവാണ് അവസാനസമയം സംസ്ഥാനത്തുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.