ഗൗരിയമ്മയെ കുടുംബാംഗത്തെപോലെ കാണുന്നവർ ധാരാളം; അന്ത്യോപചാരമർപ്പിക്കാനെത്തിയ ആൾക്കൂട്ടത്തെ കുറിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കെ.ആർ. ഗൗരിയമ്മക്ക് അന്ത്യോപചാരമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആൾക്കൂട്ടമുണ്ടായ സംഭവത്തിൽ സമൂഹ മാധ്യമങ്ങളിലെ വിമർശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൗരിയമ്മയെ സ്വന്തം കുടുംബാംഗത്തെ പോലെ കാണുന്ന ധാരാളം ആളുകളുണ്ടെന്നും അതിനാലാണ് 300 പേർക്ക് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകൾ അവരുെട വികാരമനുസരിച്ച് തള്ളിക്കയറിയിട്ടുണ്ടാകാമെന്നും മാധ്യമങ്ങൾ ഉൾപ്പെടെ വിമർശിക്കുമെന്നതിനാലാണ് ബലപ്രയോഗത്തിലൂടെആളുകളെ നിയന്ത്രിക്കാൻ ശ്രമിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബത്തിൽ ഒരാൾ മരിച്ചാൽ അവിടെ പങ്കെടുക്കാനാണ് 20 പേർ എന്ന് ചുരുക്കിയത്. ഗൗരിയമ്മയുെട കാര്യത്തിൽ അത് 20ൽ നിൽക്കില്ലെന്നത് മനസ്സിലാക്കിയതുകൊണ്ടാണ് 300 പേർക്ക് അനുമതി നൽകിയത്. ധാരാളം ആളുകളാണ് സ്വന്തം കുടുംബാംഗത്തെ പോലെ ഗൗരിയമ്മയെ കാണുന്നത്. അവർ അവസാന ആദരവർപ്പിക്കാൻ എത്തുകയെന്നത് നമ്മുടെ നാടിന്‍റെ ദീർഘകാലത്തെ സംസ്കാരത്തിനനുസരിച്ച് ചെയ്തുവരുന്ന കാര്യമാണ്. അതിനാലാണ് 300 പേർക്ക് അനുമതി നൽകിയത്. അത് കഴിയാവുന്നത്ര പാലിക്കാൻ തന്നെയാണ് സർക്കാർ ശ്രമിച്ചു വന്നത്.
എന്നാൽ, ആളുകൾ അവരുെട വികാരത്തിനനുസരിച്ച് തള്ളിക്കയറിയിട്ടുണ്ടാകും. അവിടെ ബലപ്രയോഗത്തിലൂടെ ആളുകളെ നിയന്ത്രിച്ചാൽ മാധ്യമങ്ങൾ ഉൾപ്പെടെ അതിനെതിരെ പറയും. അതിനാലാണ് പൊതുസാഹചര്യമനുസരിച്ചുള്ള നില ഇക്കാര്യത്തിൽ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.