മുഖ്യമന്ത്രി ശിവശങ്കരനെ ഭയക്കുന്നു -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസിൽ സർക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിെൻറ പങ്ക് തെളിഞ്ഞുവെന്നും അതിനാൽ മുഖ്യമന്ത്രി രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സർവിസ് ചട്ടമനുസരിച്ച് ഒരു ഐ.എ.എസ്ഉദ്യോഗസ്ഥൻ പ്രവർത്തിക്കേണ്ട രീതിയിലാണോ ഐ.ടി സെക്രട്ടറി ശിവശങ്കരൻ പ്രവർത്തിച്ചത്? അവധി എടുപ്പിച്ച് വീട്ടിലിരുത്താനുള്ള കാര്യമാണോ ശിവശങ്കരൻ ചെയ്തത്? ശിവശങ്കരനെ സസ്പെൻഡ് ചെയ്ത് അദ്ദേഹത്തിെൻറ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഗുരുതരമായ അഴിമതിക്കും കൊള്ളക്കും മുഴുവൻ നേതൃത്വം കൊടുത്ത ഒരു വ്യക്തിയെ അവധിയുടെ അപേക്ഷ എഴുതി വാങ്ങി അയക്കുകയല്ല, പകരം നിയമപരമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്.
മുഖ്യമന്ത്രിക്ക് ശിവശങ്കരനെ ഭയമാണ്. അതുകൊണ്ടാണ് അദ്ദേഹം ശിവശങ്കരനെ ന്യായീകരിക്കുന്നത്. എന്തുകൊണ്ട് ശിവശങ്കരനെതിരെ സർവീസ് ചട്ടമനുസരിച്ച് നടപടി സ്വീകരിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.