പിണറായി വിജയൻ കേരളത്തിന് ഭാരം - ചെന്നിത്തല
text_fieldsതിരുവനന്തപുരം: നവോത്ഥാന ചരിത്രത്തെ വളച്ചൊടിക്കാൻ സർക്കാരും സി.പി.എമ്മും ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേത ാവ് രമേശ് ചെന്നിത്തല. മുസ്ലിം-ക്രിസ്ത്യൻ നവോത്ഥാന നായകരെ തമസ്കരിച്ച്, നവോത്ഥാനത്തെ ഹിന്ദുക്കളുടേത് മാത്ര മാക്കി മാറ്റി. മുഖ്യമന്ത്രി വർഗീയതയെ വർഗീയത കൊണ്ട് നേരിടുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. യു.ഡി.എഫ് ഉപവാസത ്തിനിെട സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന് ഭാരമാണ്. ജാതിയുടെയും മതത്തിെൻറയും പേരിൽ മുഖ്യമന്ത്രി കേരളത്തെ ഭിന്നിപ്പിക്കുന്നു. കേരളത്തെ കുരുതിക്കളമാക്കിയതിെൻറ ഉത്തരവാദിത്തം ബി.ജെ.പിക്കും സി.പി.എമ്മിനുമുണ്ട്. വർഗീയത വളർത്തിയതിൽ ഇരുവർക്കും തുല്യ ഉത്തരവാദിത്തമാണുള്ളത്. ബി.ജെ.പിയെ വളർത്തുന്നതിൽ സി.പി.എമ്മിന് അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മതനിരപേക്ഷതയെ കാറ്റിൽ പറത്തിയാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നാലു വോട്ടു കിട്ടാനായി ഏതറ്റം വരെയും പോകുമെന്നതിനുള്ള തെളിവാണ് ഇപ്പോഴത്തെ സാമുദായിക ധ്രുവീകരണം. കേരളത്തിലുണ്ടായ സാമുദായിക ധ്രുവീകരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയാണ്. മതിലുകളില്ലാത്ത സമൂഹമാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.