Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം കരാറിൽ...

വിഴിഞ്ഞം കരാറിൽ ജുഡീഷ്യൽ അന്വേഷണം പരിഗണനയിൽ –പിണറായി വിജയൻ

text_fields
bookmark_border
വിഴിഞ്ഞം കരാറിൽ ജുഡീഷ്യൽ അന്വേഷണം പരിഗണനയിൽ –പിണറായി വിജയൻ
cancel

തിരുവനന്തപുരം: വിഴിഞ്ഞം കരാറിൽ ജുഡീഷ്യൽ അന്വേഷണ പ്രഖ്യാപനം പരിഗണനയിലാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സി.എ.ജിയുടെ വിമർശനം അതീവ ഗൗരവമുള്ളതാണ്​​. കഴിഞ്ഞ സർക്കാർ ഇൗ സർക്കാറിന്​ മേൽ ബാധ്യത അടിച്ചേൽപിച്ചു. സി.എ.ജിയുടെ വിമർശനത്തെ കുറിച്ച്​ സർക്കാർ സമഗ്രമായ പരിശോധന നടത്തുമെന്നും മുഖ്യമ​ന്ത്രി വ്യക്​തമാക്കി. 

യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സി.എ.ജി റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത്​ സംസ്​ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും ഇത്​ അദാനിക്ക് 29,000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനെ ഉപകരിക്കുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

വിഴിഞ്ഞം കരാർ പൊളിച്ചെഴുതണമെന്ന്​ സി.പി.എം നേതാവ്​ വി.എസ്​ അച്ച്യുതാനന്ദനും ഇതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന്​ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആ​രോപിച്ചിരുന്നു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cm
News Summary - kerala cm pinarayi vijayan announses judicial inquiry in vinzijam cag report
Next Story