Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചില മാധ്യമങ്ങൾ എന്തും...

ചില മാധ്യമങ്ങൾ എന്തും വിളിച്ചുപറയുന്നു -മുഖ്യമന്ത്രി

text_fields
bookmark_border
ചില മാധ്യമങ്ങൾ എന്തും വിളിച്ചുപറയുന്നു -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ചില മാധ്യമങ്ങൾ എന്തും വിളിച്ചുപറയു​െന്നന്നും അതെല്ലാം ശരിയാകണമെന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്​നാട്ടിലെ റോഡപകടങ്ങളിൽ മരിക്കുന്ന മലയാളികളുടെ അവയവങ്ങൾ മുറിച്ചുമാറ്റുന്നെന്ന്​ ചിലമാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യു​െന്നന്ന കെ. ബാബുവി​​​െൻറ സബ്​മിഷനുള്ള മറുപടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

തമിഴ്​നാടി​​​െൻറ ആ​േരാഗ്യ സംവിധാനത്തെ വിലകുറച്ച്​ കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് കള്ളക്കുറിച്ചിയില്‍ വാഹനാപകടത്തിൽ പരിക്കേറ്റ്​ മരിച്ച പാലക്കാട് മീനാക്ഷിപുരം സ്വദേശി മണികണ്ഠ​​​െൻറ ആന്തരികാവയവങ്ങള്‍ മൃതദേഹത്തില്‍നിന്ന്​ നീക്കം ചെയ്തശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടു​െത്തന്ന പരാതിയിൽ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയും തമിഴ്‌നാട്ടിലെ അധികാരികളുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.

വിശദമായ അന്വേഷണം നടത്താന്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ ആൻഡ്​ റൂറല്‍ ഹെല്‍ത്ത് സര്‍വിസസിനെ ചുമതലപ്പെടുത്തിയതായും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭിക്കാന്‍ നിര്‍ദേശം നല്‍കിയതായും അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചു. പരിക്കേറ്റ മറ്റുള്ളവരെ പ്രസ്തുത ആശുപത്രിയില്‍നിന്ന്​ ഡിസ്ചാര്‍ജ് ചെയ്ത് വിദഗ്ദ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

അന്വേഷണത്തി​​​െൻറ അടിസ്ഥാനത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യമായ നടപടി ഇക്കാര്യത്തില്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവത്തി​​​െൻറ ഗൗരവം കണക്കിലെടുത്ത് തമിഴ്‌നാടുമായി വീണ്ടും ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala cmmalayalam newsAssemplyPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Kerala CM Pinarayi Vijayan in Assemply -Kerala News
Next Story