സംഘ്പരിവാർ താൽപര്യങ്ങൾ കേരളത്തിൽ നടക്കില്ല -മുഖ്യമന്ത്രി
text_fieldsകായംകുളം: സംഘ്പരിവാറിെൻറ താൽപര്യങ്ങൾ കേരളത്തിൽ നടക്കില്ലെന്നും ഇത് ഇടതുപക്ഷം നൽകുന്ന ഗാരൻറിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ നേരിടാൻ ആർ.എസ്.എസ് കൂട്ടിയ കോപ്പൊന്നും പോര. ഏതുവെല്ലുവിളിയും നേരിടാൻ തയാറാണ്. കമ്യൂണിസം പകർന്നുനൽകിയ ഉൾക്കാമ്പിെൻറ കരുത്തുള്ള കേരളത്തിൽ വർഗീയചിന്ത വളർത്താൻ കഴിയിെല്ലന്ന് ഭരണിക്കാവ് കോയിക്കൽ ചന്തയിൽ പി. സുധാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
തങ്ങളുമായി പൊരുത്തപ്പെടാത്തവരെ െവച്ചുപൊറുപ്പിക്കുന്ന സമീപനം ആർ.എസ്.എസിന് ഇല്ലെന്നറിയാം. രാജ്യത്ത് മതനിരപേക്ഷതക്ക് നിലകൊണ്ടവർ ആർ.എസ്.എസിെൻറ തോക്കിന് ഇരകളായി. ഗാന്ധിജി മുതൽ ഗൗരി ലേങ്കഷ് വരെയുള്ളവർക്ക് നിലപാടുകളുടെ പേരിലാണ് വെടി ഏൽക്കേണ്ടിവന്നത്. മറ്റുസംസ്ഥാനങ്ങളിൽ വ്യക്തികളെ കൊന്നൊടുക്കിയവർ ഇപ്പോൾ കേരളത്തെയാണ് നോട്ടമിട്ടിരിക്കുന്നത്.
മോഹൻ ഭാഗവതിൽനിന്ന് ആവേശം ഉൾക്കൊണ്ട് വന്നവർക്കിപ്പോൾ കാര്യം മനസ്സിലായിട്ടുണ്ട്. ഇവിടെ കാര്യങ്ങൾ പന്തിയല്ലെന്ന് മനസ്സിലാക്കിയ നേതാക്കൾ ഒറ്റരാത്രി കൊണ്ടാണ് സ്ഥലംവിട്ടത്. കേരളത്തിെൻറ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ കരുതിതന്നെയാണ് ഇരിക്കുന്നത്. കേരളത്തെ നാണംകെടുത്താൻ ലക്ഷ്യമാക്കി കൊണ്ടുവന്ന ദേശീയമാധ്യമങ്ങൾ കേരളത്തിെൻറ പുരോഗതിയാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഭാരതീയ തത്ത്വസംഹിതകൾക്ക് വിരുദ്ധമായി നാസികളിൽനിന്ന് കടംകൊണ്ട ഏകമത രാഷ്ട്രം സ്ഥാപിക്കാനുള്ള ആർ.എസ്.എസ് നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.