സർക്കാറിെൻറ യശസ്സ് ചിലർക്ക് പൊള്ളലുണ്ടാക്കുന്നു –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഇടതുസർക്കാറിെൻറ രാഷ്ട്രീയനേട്ടങ്ങളും യശസ്സും ചിലർക്ക് പൊള്ളലുണ്ടാക്കുകയാണെന്നും ഇവയെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാൽ മറ്റ് ഉപജാപങ്ങൾ വഴി നേരിടാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി. ഇൗ മുഖ്യമന്ത്രിയും ഒാഫിസും പഴയ മുഖ്യമന്ത്രിയെയും ഒാഫിസിനെയും പോലെയാണെന്ന് വരുത്തിത്തീർക്കാനാണ് നീക്കം.
രാഷ്ട്രീയമായി സർക്കാറിനെ അപകീർത്തിപ്പെടുത്താൻ പല മാർഗങ്ങളും തേടുകയാണ്. അപകീർത്തിപ്പെടുത്തലുകൾക്കായി പ്രഫഷനൽ സംഘങ്ങളെ വരെ നിയോഗിക്കുന്നു. ഇതിെൻറ കൂടെച്ചേരുകയാണ് മാധ്യമങ്ങളും. വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ചില മാധ്യമങ്ങളും മാറുകയാണ്.
സ്പ്രിൻക്ലർ കേസ് ഇപ്പോഴും കോടതിയിലാണ്. സ്വർണക്കടത്ത് കേസിലെ പ്രതിയുമായി മുൻ െഎ.ടി സെക്രട്ടറിക്ക് വഴിവിട്ട ബന്ധമുണ്ട് എന്നതിനെക്കുറിച്ച് പരസ്യ ആക്ഷേപമുണ്ടായ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ നടപടിയുണ്ടായത്. രണ്ടും രണ്ടാണ്. ഇത് രണ്ടും കൂട്ടിേച്ചർത്തേ സ്പ്രിൻക്ലർ ആരോപണമുണ്ടായപ്പോൾ മുതൽ താൻ അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിെച്ചന്ന് പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങൾക്കെതിരെ വീണ്ടും മുഖ്യമന്ത്രി
തിരുവനന്തപുരം: നിങ്ങളുടെ വാർത്തക്ക് മുകളിലാണ് ജനങ്ങളെല്ലാം നിൽക്കുന്നതെന്നാണ് നിങ്ങളുടെ ധാരണയെന്നും അത് ശരിയല്ലെന്നും മുഖ്യമന്ത്രി.
ജനങ്ങളെല്ലാം അറിയുന്നുണ്ട്. അതാണ് തെറ്റായ വാർത്ത നിരന്തരം വരുേമ്പാഴും മനോബലത്തോടെ മുന്നോട്ടുപോകാൻ തനിക്ക് കഴിയുന്നത്. ഇന്നയാളെ കസ്റ്റഡിയിലെടുക്ക്, ഇന്നയാളെ ചോദ്യം ചെയ്യ് എന്നൊക്കെ നിങ്ങൾ പറയുംപോലെ ചെയ്യാനാവില്ല.
ഇവിടെ അങ്ങനെയും വിളിച്ച് പറയുന്ന സ്ഥിതിയുണ്ടായി. നിങ്ങൾക്ക് ഒരു കാര്യവും ഉൾക്കൊള്ളാനാവില്ല. ഞങ്ങൾ തോന്നും പോലെ ചെയ്യും, ഞങ്ങളെ ആരും ചോദ്യം ചെയ്യാൻ വരേണ്ട എന്ന നില ശരിയല്ല. സർണക്കടത്ത് പോലുള്ള കാര്യങ്ങൾക്കൊക്കെ കൂട്ടുനിൽക്കുന്നയാളാണ് മുഖ്യമന്ത്രി എന്ന് സ്ഥാപിക്കാനാണ് നിങ്ങളുടെ ശ്രമം -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.