Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളം പറയാൻ...

കള്ളം പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ല; എന്തൊരു തൊലിക്കട്ടിയെന്ന് വി.ഡി സതീശൻ

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: കോൺഗ്രസ് എങ്ങനെ രാഷ്ട്രീയം നടത്തണമെന്ന് പിണറായി വിജയൻ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടത്തുന്നത് പി.ആർ ഏജൻസിയാണ്. പി.ആർ ഏജൻസിയെ കെട്ടിപ്പിടിച്ചാണ് പിണറായി നടക്കുന്നത്. കള്ളം പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലെന്നും എന്തൊരു തൊലിക്കട്ടിയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

ഭരണത്തിന്‍റെ മറവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം നേതാക്കളും കൊള്ളയാണ് നടത്തുന്നതെന്ന യു.ഡി.എഫിന്‍റെ ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. അഴിമതിയുടെ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുന്ന കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിൽ നടക്കുന്നത്.

ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ തയാറായിട്ടില്ല. കരുവന്നൂർ സഹകരണ ബാങ്ക് അടക്കമുള്ള ക്രമക്കേടുകൾ മൂടിവെക്കാനാണ് ശ്രമിക്കുന്നത്. ഇത്രയും കാര്യക്ഷമതയില്ലാത്ത സർക്കാറിനെ കേരളം കണ്ടിട്ടില്ലെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanVD Satheesan
News Summary - Kerala CM Pinarayi Vijayan has no shame in saying; VD Satheesan
Next Story