വിവാദ വീരന്മാരുടെ വ്യാമോഹം നടക്കില്ല –പിണറായി
text_fieldsതിരുവനന്തപുരം: പ്രകടനപത്രികയില്‍ കാര്യങ്ങള്‍ നടപ്പാക്കി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ വിവാദങ്ങളുണ്ടാക്കി അതിൽനിന്ന് പിന്തിരിപ്പിക്കാമെന്ന വ്യാമോഹം മനസ്സിൽവെച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോ. വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവാദങ്ങളുമായി എത്തുന്ന ചില വീരന്മാര് വിചാരിക്കുന്നത് അവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന്. സര്‍ക്കാറിെൻറ പോക്കിനെ തെറ്റിക്കാമെന്ന് ഇത്തരക്കാര്‍ക്ക് വ്യാമോഹമുണ്ടെങ്കില്‍ അത് മനസ്സില്െവച്ചാല് മതി. പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നാടിെൻറ വികസനത്തെ വിവാദങ്ങള്‍ തസ്സപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വിവാദങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ ഈ സര്‍ക്കാര്‍ തയാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതിക്കും കൈക്കൂലിക്കും കുപ്രസിദ്ധി നേടിയ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി വിമുക്തവും കാര്യക്ഷമവുമായ സിവില്‍ സർവിസാണ് സര്‍ക്കാറിെൻറ ലക്ഷ്യം. അഴിമതിയെ സര്‍ക്കാര്‍ ഒരുതരത്തിലും െവച്ചുപൊറുപ്പിക്കില്ല. സര്‍ക്കാര്‍ അധികാരത്തിലെത്തിക്കഴിഞ്ഞ ഉടന്‍ ജീവനക്കാരോട് പറഞ്ഞതുതന്നെയാണ് സര്‍ക്കാറിെൻറ നയം –മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.