മുഖ്യമന്ത്രി മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിക്കില്ല; പ്രതിഷേധവുമായി ചെന്നിത്തല
text_fieldsതിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ ഞായറാഴ്ച എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടനാട്ടിലെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കില്ലെന്ന് റിപ്പോർട്ട്. അതേസമയം, ആലപ്പുഴയിൽ അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗത്തിൽ പങ്കെടുക്കാതെ പ്രതിഷേധിക്കുമെന്ന് ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ സന്ദർശനത്തെ കുറിച്ച് ജില്ലാ ഭരണകൂടത്തിനോ പൊലീസിനോ ഒൗദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ല. എന്നാൽ, മുഖ്യമന്ത്രി കുട്ടനാട്ടിൽ എത്തുമെന്നാണ് മന്ത്രിമാര്‍ അറിയിച്ചത്.
മഴക്കെടുതി പ്രദേശങ്ങൾ ജില്ലയിൽ നിന്നുള്ള മന്ത്രിമാരും സ്ഥലം എം.എൽ.എയും സന്ദർശിക്കാത്തത് വലിയ വിമർശനങ്ങൾ വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.