മൂന്നാംമുറ ശ്രദ്ധയിൽപെട്ടാൽ നടപടി -മുഖ്യമന്ത്രി
text_fieldsകൊച്ചി: പൊലീസിെൻറ മൂന്നാംമുറ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി നോർത്ത് െപാലീസ് സ്റ്റേഷെൻറ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ മൂന്നാംമുറ വ്യാപകമായ കാലമുണ്ടായിരുന്നു. ഇന്നും ചുരുക്കം ചിലയിടങ്ങളിൽനിന്ന് അത്തരം വാർത്തകൾ കേൾക്കുന്നു. സ്റ്റേഷനിലെത്തുന്നവരെ കൈക്കരുത്ത്കൊണ്ട് നേരിടുന്നത് െകാളോണിയൽ ഭരണത്തിെൻറ സ്വഭാവമാണ്. അത്തരം നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകും.
കുറ്റവാളികളുമായി സൗഹൃദം നിലനിർത്തുന്ന പൊലീസ് അധികാരികളും സേനയിലുണ്ട്. പൊതുജന സേവനത്തിനായി പൊലീസിെന വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യം. കേരളത്തിലെ ഗുണ്ടകളില്‍ 70 ശതമാനവും കൊച്ചി നഗരം കേന്ദ്രമാക്കിയവരാണ്. ഇവരെ നേരിടാൻ പൊലീസ് ഫലപ്രദമായി പ്രവര്‍ത്തിക്കണം. പൊലീസിനെ ആധുനികവത്കരിക്കുന്നതിെൻറ ഭാഗമായി പ്രത്യേക സംഘത്തെ വിദേശത്തേക്ക് അയക്കാൻ നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.