താജ്മഹൽ അല്ല, ഷാജഹാനാണ് ചിലർക്ക് പ്രശ്നം -പിണറായി
text_fieldsതിരുവനന്തപുരം: ലോകാത്ഭുതമായ താജ്മഹൽ അല്ല, ഷാജഹാൻ എന്ന പേരാണ് ചിലർക്ക് പ്രശ്നമാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗവ. പ്രസസ് എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാജഹാനും മുംതാസും ഉൾപ്പെടുന്ന താജ്മഹലിെൻറ ചരിത്രം അത്തരക്കാർക്ക് സഹിക്കാനാകുന്നില്ല. ഉത്തർപ്രദേശിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ പോലും താജ്മഹൽ ഇടംപിടിക്കാതെ പോയത് അതുകൊണ്ടാണ്. ചരിത്രവും യാഥാർഥ്യവുമൊന്നും ഇക്കൂട്ടർക്ക് ബാധകമേയല്ല. താജ്മഹലിനെതിരായ നീക്കം ഒറ്റപ്പെട്ടതായി കാണരുത്.
രാജ്യത്ത് സംഘ്പരിവാർ സൃഷ്ടിക്കുന്ന അസഹിഷ്ണുതയുടെ തുടർച്ചയാണിതെല്ലാം. സംഘ്പരിവാർ നടത്തുന്ന വെറുപ്പിെൻറ രാഷ്ട്രീയവുമായി ചേർത്താണ് ഇതിനെ കാണേണ്ടത്. ഒരു പ്രത്യേക വിഭാഗത്തിെൻറ അടുക്കളയിൽ കയറിയാണ് അസഹിഷ്ണുതയുടെ തുടക്കം. ആളുകളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുകയാണ് അവരുടെ ലക്ഷ്യം. ഇതൊന്നും നടക്കാത്തതിനാലാണ് കേരളത്തിനെതിരെ അപവാദ പ്രചാരണം നടത്തുന്നത്. എന്തൊക്കെ മണ്ടത്തമാണ് കേന്ദ്രമന്ത്രിമാരും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ഇവിടെ വന്ന് വിളമ്പിയത്. സംഘ്പരിവാറിെൻറ അൽപത്തം എല്ലാവർക്കും ബോധ്യമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.