പൊലീസ് മാന്യത കൈവിടുത് -പിണറായി വിജയൻ
text_fieldsകോട്ടയം: പൊലീസുകാർ ഒരവസരത്തിലും മാന്യത കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട ചിലർ ചെയ്യുന്ന പ്രവൃത്തി പൊലീസിെൻറയാകെ മുഖം വികൃതമാക്കുന്നതിനാൽ പെരുമാറ്റം നന്നാകണം -കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം നിർദേശിച്ചു.ജനങ്ങളെ ഒപ്പം നിർത്താനും അവരുെട മനസ്സ് കാണാനും കഴിയണം. കുറ്റകൃത്യങ്ങൾ ഉണ്ടാകുേമ്പാൾ മാത്രമാകരുത് ഇടപെടൽ.
സ്വന്തം സ്റ്റേഷൻ പരിധിയിലെ ക്രിമിനലുകളെക്കുറിച്ച് മുൻകൂർ ധാരണ ഉണ്ടാകണം. സമൂഹത്തിൽ മാന്യന്മാരായി വിലസുന്ന ക്രിമിനലുകൾക്കെതിരെയും യഥാർഥ ക്രിമിനലുകൾക്കെതിരെയും കർശന നടപടിയെടുക്കണം. മുഖം നോക്കാതെ നടപടിയെടുത്താൽ സർക്കാറും അവർക്കൊപ്പം ഉണ്ടാകും. സമ്പന്നനെതിരെ പാവപ്പെട്ടവൻ പരാതിയുമായി സമീപിച്ചാൽ പാവപ്പെട്ടവന് നീതി നിഷേധിക്കപ്പെടരുത്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പുവരുത്തണം. അവർക്കെതിരായ ഏത് അതിക്രമത്തെയും ഗൗരവമായി കാണണം.
സേനയിൽ േജാലിഭാരം കൂടുതലാണെന്ന് അറിയാം. അത് പരിഹരിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. അംഗബലം വർധിപ്പിക്കും. പ്രമോഷനിലെ കാലതാമസവും ഇല്ലാതാക്കും. ജോലിക്കിടെ മരിക്കുന്ന പൊലീസുകാരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകും. ഇതിനകം 4171 പൊലീസുകാരെ പുതിയതായി നിയമിച്ചു. 400 ഡ്രൈവർമാർക്കും നിയമനം നൽകി. നിലവിൽ സ്റ്റേഷൻ ഭരണം എസ്.എച്ച്.ഒമാർക്ക് നൽകിയിട്ടുള്ളത് 203 ഇടത്താണ്. ശേഷിക്കുന്നിടത്തും ഇത് നടപ്പാക്കും. ആറ് തീരദേശ പൊലീസ് സ്റ്റേഷനുകളും തുറക്കും.
ജനമൈത്രി പൊലീസ് സംവിധാനം കാര്യക്ഷമമാക്കണം. പ്രായമായവരെ പരിചരിക്കേണ്ട ജോലിയല്ല പൊലീസിേൻറതെന്ന മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാറിെൻറ പ്രതികരണത്തെയും മുഖ്യമന്ത്രി വിമർശിച്ചു. സെൻകുമാറിെൻറ പേരെടുത്ത് പറയാതെയായിരുന്നു ഇത്. മുൻ മേധാവിയുടെ പ്രതികരണത്തിെൻറ അർഥം പിടികിട്ടുന്നില്ല. ജനൈമത്രി പൊലീസ് സംവിധാനം സേനയുടെ കരുത്തുകൂട്ടിയിട്ടുണ്ട്.കുറ്റാേന്വഷണത്തിനിടെ മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകരുത്. ഇത്തരം വിരുതന്മാർ നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഇന്ന് നൽകുന്ന വാർത്തയുടെ ഗതി അടുത്തദിവസം മാറിയാൽ നിലപാട് ഉറപ്പിക്കാൻ മാധ്യമങ്ങൾ കള്ളക്കഥകൾ മെനയുമെന്നതിനാൽ അവരുെട ചതിയിൽപെടരുതെന്നും മുഖ്യമന്ത്രി ഒാർമിപ്പിച്ചു
സംസ്ഥാന പ്രസിഡൻറ് ഡി.കെ. പൃഥ്വിരാജ് അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. സുരേഷ്കുറുപ്പ്, ഡി.ജി.പി ലോക്നാഥ് െബഹ്റ, ബറ്റാലിയൻ ഡി.െഎ.ജി ഷഫിൻ അഹമ്മദ്, അസോസിയേഷൻ ഭാരവാഹികളായ സി.ആർ. ബൈജു, കെ.എസ്. ഒൗസേഫ്, പി.ജി. അനിൽകുമാർ, പി.പി. മഹേഷ്, കെ.ആർ. മനോജ്കുമാർ, വി.െക. പൗലോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.