മുഖ്യമന്ത്രി കണ്ണടച്ച് പാല് കുടിക്കുന്നു; രാജി വെച്ച് അന്വേഷണത്തെ നേരിടണം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജി വെച്ച് അന്വേഷണത്തെ നേരിടാൻ മുഖ്യമന്ത്രി തയാറാവണം. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുമെന്ന് കണ്ടപ്പോഴാണ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ നാലര വർഷക്കാലം കേരളത്തിെൻറ പൊതുസ്വത്ത് കൊള്ളയടിച്ച് നാടിനെ മുടിച്ച ഒരു മുഖ്യമന്ത്രിക്ക് കൂട്ടുനിന്ന പ്രിൻസിപ്പൽ സെക്രട്ടറിയെയാണ് പുറത്താക്കിയത്. മുഖ്യമന്ത്രിക്ക് ഇൗ ഉദ്യോഗസ്ഥനുമായുള്ള അടുത്ത ബന്ധത്തിെൻറ അടിസ്ഥാനത്തിൽ അദ്ദേഹം കണ്ണടച്ച് പാല് കുടിക്കുകയായിരുന്നുവെന്നത് വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിെൻറ കീഴിലെ കമ്പനിയിൽ ജീവനക്കാരിയാണ് സ്വപ്ന സുരേഷ്. അവരുടെ നിയമനത്തിന് പിന്നിൽ ഒരു പ്ലേസ്മെൻറ് ഏജൻസിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ൈപ്രസ് വാട്ടർ ഹൗസ് കൂപ്പറാണ് ആ പ്ലേസ്മെൻറ് ഏജൻസി. സംസ്ഥാനത്തെ എല്ലാ അഴിമതിക്കും കൂട്ടുള്ള സ്ഥാപനമായി ഇൗ കമ്പനി മാറിക്കഴിഞ്ഞുവെന്നും ചെന്നിത്തല ആരോപിച്ചു.
ജനുവരി31, ഫെബ്രുവരി ഒന്ന് തീയതികളിൽ തിരുവനന്തപുരത്ത് നടന്ന എഡ്ജ് ട്വൻറി 20 സ്പേസ് കോൺക്ലേവിെൻറ മുഖ്യ സംഘാടക സ്വപ്ന സുരേഷ് ആയിരുന്നു. ക്ഷണക്കത്ത് അയച്ചതും ധാരണാപത്രം കൈമാറിയതുമെല്ലാം അവരായിരുന്നു. ഇത്ര വലിയ പരിപാടി സ്പേസ് പാർക്കിൽ ആദ്യമായാണ് നടക്കുന്നത്. അതിെൻറ മുഖ്യസംഘാടകയായ വ്യക്തിയെ തനിക്കറിയില്ലെന്നും ഭരണവുമായി യാതൊരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രിക്ക് പറയാൻ കഴിയുമോ എന്നും ചെന്നിത്തല ചോദിച്ചു.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണിത്. െഎ.എസ്.ആർ.ഒ, വി.എസ്.എസ്.ഇ തുടങ്ങിയ മികച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഒരുകോൺക്ലേവിന് നേതൃത്വം കൊടുക്കാൻ ആരാണ് സ്വപ്ന സുരേഷിനെ നിയമിച്ചതെന്ന് അദ്ദേഹം ചോദിച്ചു. സർക്കാറിെൻറ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറിവോടെയാണ് സ്വപ്നയുടെ നിയമനമെന്നും അദ്ദേഹം ആരോപിച്ചു.
സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പൊലീസോ ജി.എസ്.ടി ഉദ്യോഗസ്ഥരോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്വർണ കള്ളക്കടത്ത് കേസിൽ പൊലീസ് കുറ്റകരമായ മൗനം അവലംബിച്ചു. െഎ.ടി വകുപ്പിലും മുഖ്യമന്ത്രിയുടെ വകുപ്പുകളിലും അവിശുദ്ധമായ ഇടപെടലുകൾ നടക്കുന്നതായ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇൗ പശ്ചാത്തലത്തിൽ സി.ബി.െഎ അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഒാഫീസിനെ കൂടി ഉൾപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യെപ്പട്ടു.
സർക്കാർ കാറിലാണ് സ്വർണം കടത്തിയതെന്ന് വാർത്തകൾ പുറത്തു വരുന്നു. ഇതിെൻറ സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്തു വരെട്ട. സ്പ്രിംഗ്ലർ, ബെവ് ക്യൂ ആപ്പ്, പമ്പയിലെ മണൽ വാരൽ, ഇ-മൊബിലിറ്റി തുടങ്ങിയവയിലെ അഴിമതികൾ തങ്ങൾ പുറത്തുകൊണ്ടു വന്നിരുന്നു. ഇവയുടെയെല്ലാം പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഒാഫീസ് ആയിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.