സമുദായ സംവരണം അവസാനിപ്പിക്കണമെന്നതിനോട് യോജിപ്പില്ല -മുഖ്യമന്ത്രി
text_fieldsചെറുതോണി (ഇടുക്കി): സംവരണം അവസാനിപ്പിക്കലല്ല പാവപ്പെട്ടവർക്ക് കൂടി ഇതിെൻറ ആനുകൂല്യം ലഭ്യമാക്കുന്ന നടപടിയാണ് ദേവസ്വം ബോർഡിൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം നൽകിയതിലൂടെ ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമുദായിക സംവരണം അവസാനിപ്പിക്കണമെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല. നൂറ്റാണ്ടുകളായി പിന്നാക്കം നിൽക്കുന്നവർക്കാണ് സംവരണം നടപ്പാക്കിയത്. അത് തുടരുക തന്നെ ചെയ്യും.
സാമ്പത്തികമായി ദയനീയാവസ്ഥയിലായ കുടുംബങ്ങളുടെ അവസ്ഥയും പരിഗണിക്കണം. ഇപ്പോൾ 50 ശതമാനമാണ് സംവരണം. കൂടുതൽ സംവരണം നൽകാൻ സാധിക്കില്ല. ഇൗ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് നിയമനങ്ങളിൽ സർക്കാർ സംവരണം പ്രഖ്യാപിച്ചത്. ഇത് വിവാദങ്ങൾക്ക് ഇടയാക്കിയെങ്കിലും ആദ്യം കിട്ടിയ അവസരം സർക്കാർ പ്രയോജനപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ വിവിധ പരിപാടികളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.