യുവസംരംഭകർക്ക് മുഖ്യപരിഗണന –മുഖ്യമന്ത്രി
text_fieldsഅങ്കമാലി: യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിവ് തെളിയിച്ച് കൊണ്ടിരിക്കുന്ന നവപ്രതിഭകള്‍ കേരളത്തിെൻറ പ്രതീക്ഷകളാണെന്നും അവരുടെ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അങ്കമാലിയിൽ കേരള സ്റ്റാര്‍ട്ടപ് മിഷന് സംഘടിപ്പിച്ച സ്റ്റാർട്ടപ് ഉച്ചകോടിയില്‍ (ഐ.ഇ.ഡി.സി- 2017) മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആംബുലന്‍സുകള്‍ക്ക് ട്രാഫിക് സിഗ്നലുകളില്‍ ഓട്ടോമാറ്റിക്കായി പച്ചലൈറ്റ് പ്രകാശിപ്പിക്കുന്ന ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പൊലീസിന് കൈമാറി. റോജി.എം.ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്യത്ത് ഇതുവരെ കണ്ടതില്‍ ഏറ്റവും ഊര്‍ജസ്വലമായ സ്റ്റാര്‍ട്ടപ് മാതൃകയാണ് കേരളത്തില്‍ രൂപകൽപന ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജ് പറഞ്ഞു. ഇത് രാജ്യമാകെ വ്യാപിപ്പിക്കണം.
സംസ്ഥാന ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍, കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ്, കേരള സ്റ്റാര്‍ട്ടപ് മിഷന് സി.ഇ.ഒ സജി ഗോപിനാഥ്, കേരള സാങ്കേതിക സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ.കുഞ്ചറിയ.പി.ഐസക്, ഗൂഗിള്‍ ഇന്ത്യ സി.ഇ.ഒ. രാജന് ആനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിന് രാജ്യത്താദ്യമായി ഐ.ഇ.ഡി.സിയിലൂടെ എയര്‍ഡ്രോപ് ചെയ്തു. പ്രാദേശികമായ ഡിജിറ്റല്‍ കറന്‍സി വിപുലീകരിക്കുന്നതിന് സാമ്പത്തിക-സാങ്കേതിക വിദ്യ (ഫിന്‍ടെക്) സ്ഥാപനങ്ങളും, 11 മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ആഗോള പദ്ധതിയാണിത്. ഫേസ്ബുക് ഡെവലപ്പര്‍ കമ്മ്യൂണിറ്റിയുടെ ഉദ്ഘാടനം, വിവിധ നിക്ഷേപ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം ഒപ്പ് വെക്കല്‍ എന്നിവയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.