കെ.എസ്.ആർ.ടി.സിയിലെ കൂട്ട സ്ഥലംമാറ്റം: മുഖ്യമന്ത്രിയും കൈമലർത്തി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ കൂട്ട സ്ഥലംമാറ്റത്തിൽ ഭരണാനുകൂല സംഘടനകളിലടക്കം അതൃപ്തിയും പ്രതിഷേധവും പുകയുേമ്പാഴും കൈമലർത്തി വകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രിയും കെ.എസ്.ആർ.ടി.സി എം.ഡിയും. സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എ.െഎ.ടി.യു.സി യൂനിയൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെങ്കിലും എം.ഡിയോട് സംസാരിക്കാനായിരുന്നു അേദ്ദഹം നിർദേശിച്ചത്. എന്നാൽ, സ്ഥലംമാറ്റത്തിൽ ഒരു പുനഃപരിശോധനയുമില്ലെന്നും ഇതിനോടകം ജീവനക്കാർ റിലീവ് ചെയ്ത് തുടങ്ങിയിട്ടുണ്ടെന്നും എം.ഡി എ. ഹേമചന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇക്കാര്യം പരാതിയും അപേക്ഷകളുമായെത്തുന്ന ജീവനക്കാരോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. മണ്ഡലകാലം കഴിയുന്നതുവരെയെങ്കിലും സ്ഥലംമാറ്റം സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. ഇൗമാസം 18നാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഡിപ്പോകളിൽനിന്നുള്ള 285പേരെ കൂട്ടത്തോടെ വടക്കൻ ജില്ലകളിലേക്ക് സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്. ശമ്പളം തുടർച്ചായി അനിശ്ചിതത്വത്തിലാകുന്നതിന് പിന്നാലെ കാഞ്ഞങ്ങാടേക്കും സുൽത്താൻ ബത്തേരിയിലേക്കും കണ്ണൂരിലേക്കുമടക്കമുള്ള സ്ഥലംമാറ്റവും ജീവനക്കാരിൽ പ്രതിഷേധം വർധിപ്പിക്കുകയാണ്.
സാധാരണ പൊതു സ്ഥലംമാറ്റങ്ങളിൽ ജീവനക്കാരുടെ താൽപര്യപത്രം ക്ഷണിക്കലും സീനിയോറിറ്റി പ്രസിദ്ധീകരിക്കലും പരാതി കേൾക്കലുമടക്കം നടപടി പൂർത്തിയാക്കിയാണ് പട്ടിക പ്രസിദ്ധീകരിക്കുക. എന്നാൽ, ഇതൊന്നും ചെയ്യാെത ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റിയിരിക്കുകയാണെന്നാണ് ആക്ഷേപം. മാത്രമല്ല വർഷത്തിൽ ഒരിക്കലുള്ള പൊതു സ്ഥലംമാറ്റം 2017 ജൂലൈ 10ന് നടത്തിയതുമാണ്. ട്രാൻസ്ഫറിെൻറ മാനദണ്ഡം സീനിയോറിറ്റി ആണെന്നിരിക്കെ യൂനിറ്റുകളിൽനിന്ന് വന്നിട്ടുള്ള പട്ടികയിൽ സീനിയോറിറ്റി മറികടന്ന് പേരുകൾ ഉൾപ്പെടുത്തിയിട്ടുെണ്ടന്നും ഇത് പരിശോധിക്കണമെന്നും എ.െഎ.ടി.യു.സി ഉദാഹരണസഹിതം മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യെപ്പട്ടിട്ടുണ്ട്. അസമയത്തുള്ള സ്ഥലംമാറ്റം കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനെത്ത സാരമായി ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വടക്കൻ ജില്ലകളിൽ കണ്ടക്ടർമാർ കുറവാണെന്നും ഇത് മൂലം വ്യാപകമായി െഷഡ്യൂൾ റദ്ദാക്കേണ്ടിവരികയാണെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് 285പേരെ സ്ഥലംമാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.