നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി; പൊലീസിനെ രാഷ്ട്രീയ കാര്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് ഗവർണർ
text_fieldsന്യൂഡൽഹി: കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊലീസിനെ മുഖ്യമന്ത്രി രാഷ്ട്രീയ കാര്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. സംസ്ഥാനത്ത് സാഹചര്യം സങ്കീർണമാണെന്നും പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് കേരളത്തിലെ ജനങ്ങളിൽ നിന്ന് ഒരു ഭീഷണിയും ഇല്ല. അവർ തനിക്കൊപ്പമാണ്. ഭീഷണി സി.പി.എം ക്രിമിനലുകളിൽ നിന്ന് മാത്രമാണ്. മുഖ്യമന്ത്രിയാണ് ഈ ക്രിമിനലുകളെ വളർത്തുന്നത്. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗങ്ങളെ തടഞ്ഞതിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തകർക്കെതിരെ കേസ് എടുത്തതിൽ പുതുമയില്ല. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആര് സംസാരിച്ചാലും അവർക്കെതിരെ കേസ് എടുക്കും. ആരും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നില്ല. കേരളത്തിലെ മാധ്യമങ്ങൾ ഭയപ്പാടിലാണ്. കേരളത്തിൽ പൊലീസ് നിസ്സഹായരാണ്. അവർ എന്തു ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിക്കുകയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.