മുഖ്യമന്ത്രി ചർച്ചക്ക് തയാറാകണമെന്ന് മാനേജ്മെൻറ് അസോസിയേഷൻ
text_fieldsതിരുവനന്തപുരം: എയ്ഡഡ് സ്കൂൾ നിയമനം ഉൾപ്പെടെ പ്രശ്നങ്ങളിൽ തീർപ്പുണ്ടാക്കാ ൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സർക്കാർ ചർച്ചക്ക് തയാറാകണമെന്ന് പ്രൈവറ്റ് സ് കൂൾ മാനേജേഴ്സ് അസോസിയേഷൻ (കെ.പി.എസ്.എം.എ) ആവശ്യപ്പെട്ടു.
എയ്ഡഡ് സ്കൂൾ നിയ മനങ്ങൾക്ക് സർക്കാറിെൻറ മുൻകൂർ അനുമതിക്ക് കെ.ഇ.ആർ ഭേദഗതി കൊണ്ടുവരുമെന്ന ബജറ്റ് പ്രഖ്യാപനത്തിെൻറ പശ്ചാത്തലത്തിലാണ് മാനേജ്മെൻറ് അസോസിയേഷൻ യോഗം ചേർന്നത്. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി സർക്കാർ ഉത്തരവിറക്കിയാൽ അതിനെതിരെ നിയമനടപടി സ്വീകരിക്കും.
സ്കൂളുകളിൽ നിയമവിരുദ്ധമായി തസ്തിക സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കണം. അവരുടെ പേരുകൾ പുറത്തുവിടണം. സംരക്ഷിത അധ്യാപകരുടെ പട്ടികയിൽനിന്ന് ഇനിയും പുനർവിന്യസിക്കാത്ത അധ്യാപകരെ എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകളിലേക്ക് ഒറ്റത്തവണ തീർപ്പാക്കലിലൂടെ ഉൾക്കൊണ്ട് നിയമിക്കാൻ മാനേജ്മെൻറുകൾ തയാറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.