Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Pinarayi Vijayan Inaugurate anti Farm law protest
cancel
Homechevron_rightNewschevron_rightKeralachevron_right'കേന്ദ്രം കർഷകർക്ക്​...

'കേന്ദ്രം കർഷകർക്ക്​ നൽകേണ്ട ആദരവും അംഗീകാരവും നൽകുന്നില്ല'; കർഷക പ്രക്ഷോഭത്തിന്​ ഐക്യദാർഡ്യവുമായി മുഖ്യമന്ത്രി

text_fields
bookmark_border

തിരുവനന്തപുരം: കേന്ദ്രസർക്കാർ കർഷകർക്ക്​ നൽകേണ്ട ആദരവും അംഗീകാരവും നൽകുന്നില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് രക്ത സാക്ഷി മണ്ഡപത്തിൽ നടത്തിവരുന്ന അനിശ്ചിത കാല സത്യാഗ്രഹം ഉദ്​ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്ര​േത്യക നിയമസഭ സമ്മേളനം ചേരാൻ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ അനുമതി നിഷേധിച്ചതിന്​ പിന്നാലെയാണ്​ പ്രതിഷധം.

നമ്മുടെ രാജ്യം ഐതിഹാസികമായ നിരവധി പ്രതിഷേധങ്ങൾക്ക്​ സാക്ഷിയായിരുന്നു, അതിൽ ശ്രദ്ധേയമായ സമരങ്ങൾ രാജ്യത്ത്​ സംഘടിപ്പിച്ചത്​ കർഷകരാണ്​. നമ്മുടെ നാട്ടിലും അത്തരം പ്രക്ഷോഭങ്ങൾ നടന്ന ചരിത്രമുണ്ട്​. ഇന്ത്യ കണ്ട ഏറ്റവും ശക്തമായ കർഷകപ്രക്ഷോഭമാണ്​ ഇപ്പോൾ രാജ്യത്ത്​ നടക്കുന്നത്​. ഇതിൽ അണിനിരന്ന കർഷകർ ഉയർത്തുന്ന മുദ്രാവാക്യം രാജ്യത്തിന്‍റെ പൊതുവായ ആവശ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു​.

അന്നദാതാവായ കർഷകർക്ക്​ സാധാരണ നിലയിൽ നൽകേണ്ട അംഗീകാരവും ആദരവും നൽകാതെയാണ്​ കേന്ദ്രം പ്രവർത്തിക്കുന്നത്​. കാർഷികോൽപ്പന്നങ്ങൾക്ക്​ വില നിശ്ചയിക്കുന്ന കാര്യത്തിൽ സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട്​ നടപ്പാക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം അവർ അപ്പോൾ തന്നെ ഉപേക്ഷിച്ചു. പിന്നീട്​ കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ അക്കാര്യം അവർ വീണ്ടും ഓർത്തെടുത്തു. പിന്നീട്​ ഉപേക്ഷിച്ചു. അതേസമയം കർഷക ദ്രോഹ നടപടികൾ തുടരെ ആവർത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കാർഷികവൃത്തി ആദായമാകുന്നില്ല, ഇതിന്​ സർക്കാറിന്‍റെ ഇ​ടപെടൽ ആവശ്യമാണ്​. കർഷകർക്ക്​ നൽകിവന്ന ആനുകൂല്യങ്ങൾ പടിപടിയായി ഇല്ലാതാക്കി. പൊതുവിതരണ സംവിധാനം താറുമാറാക്കി. കേന്ദ്രം കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നില്ല. വ​ടക്കേ ഇന്ത്യയിൽ കർഷകരുടെ താൽപ​ര്യത്തിന്​ അനുസരിച്ച്​ നടത്തിവന്നിരുന്ന 'മണ്ഡികൾ' ഇല്ലാതാക്കാൻ നോക്കുന്നു. കോർപറേറ്റുകളുടെ താൽപര്യമാണ്​ മറ്റെന്തിനേക്കാളും ​പ്രധാനമെന്നാണ്​​ ബി.ജെ.പിയുടെ നിലപാട്​. മണ്ഡി സ​മ്പ്രദായത്തിലെ ന്യൂനതകൾ പരിഹരിക്കാൻ സർക്കാർ തയാറാകുന്നില്ല എന്നാൽ ഇവ എടുത്തുകളയാനാണ്​ സർക്കാറിന്‍റെ താൽപര്യം.

ഈ പ്രക്ഷോഭത്തിന്‍റെ പ്രധാന പ്രത്യേകത എല്ലാവരും ഒരുമിച്ച്​ അണിനിരന്നിരിക്കുന്നു എന്നതാണ്​. വർഗീയമായി ചേരിതിരിച്ച്​ മിക്ക സമരങ്ങളും പൊളിക്കാനാണ്​ കേന്ദ്ര സർക്കാർ ശ്രമം. എന്നാൽ ഇത്തരത്തിലുള്ള ശ്രമം കർഷകരുടെ അടുത്ത്​ ചെലവായില്ല. എല്ലാവരും ഏകോപനത്തോടെ പ്രക്ഷോഭ രംഗത്ത്​ അണിനിരന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farm LawPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story