Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയോഗി ആദിത്യനാഥിനെ...

യോഗി ആദിത്യനാഥിനെ ട്രോൾ ചെയ്ത് പിണറായി; ട്വീറ്റുകൾ വൈറലാകുന്നു

text_fields
bookmark_border

ലക്നോ: സുന്ദരവും സന്തോഷപ്രദവും സമാധാന പ്രദവുമായ കേരള യാത്രയെന്ന് ട്വിറ്ററിൽ കുറിച്ചപ്പോൾ യോഗി ആദിത്യനാഥ് കരുതിയിരിക്കില്ല ആ വാക്കുകൾ തിരിച്ചടിക്കുമെന്ന്. ജനരക്ഷായാത്രക്ക് കേരളത്തിലേക്ക് തിരിക്കുന്നതിന് മുൻപായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി ട്വിറ്ററിൽ ഈ വാക്കുകൾ കുറിച്ചത്. ഉടനെ വന്നു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേഴ്സണൽ അക്കൗണ്ടിൽ നിന്നുള്ള റീട്വീറ്റുകൾ.

pinarayi-tweet

ഉത്തർപ്രദേശിലെ നിരവധി പ്രശ്നങ്ങളിൽ നിന്നുമുള്ള ഒരു യഥാർഥ ബ്രേക്ക് ആയിരിക്കും ഈ കേരള യാത്രയെന്നായിരുന്നു പിണറായിയുടെ ആദ്യട്വീറ്റ്. 
 
പത്രവാർത്തയനുസരിച്ച് താങ്കളുടെ സംസ്ഥാനത്ത് ഇത്രയധികം പ്രശ്നങ്ങളുണ്ടായിട്ടും കേരളം സന്ദർശിക്കാൻ സമയം കണ്ടെത്തിയതിനേയും പിണറായി പരിഹസിക്കുന്നുണ്ട്.

amuses-pinarayi

മാത്രമല്ല, സോഷ്യൽ മീഡിയയിൽ വ്യാജവിഡിയോ പോസ്റ്റ് ചെയ്തതതിന് സംസ്ഥാന നേതൃത്വത്തിനെതിരെ കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും മറ്റൊരു ട്വീറ്റിൽ പിണറായി വിജയൻ വ്യക്തമാക്കുന്നുണ്ട്.

kerala-police

എന്തായാലും രണ്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിമാർ ട്രോളുകളും ട്വീറ്റുകളും സോഷ്യൽ മീഡിയ ഉപയോക്താക്കളെ രസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala cmmalayalam newskerla newstroll of pinarayiYogi Adityanath
News Summary - Kerala cm troll up cm- Kerala news
Next Story