സുഗതകുമാരിയുടെ കുടുബാംഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു
text_fieldsതിരുവനന്തപുരം: അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. രാവിലെ 9.20ഒാടെ പൂജപ്പുരയിലെ സുഗതകുമാരിയുടെ മകൾ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി കവയിത്രിയുടെ വേർപാടിൽ അനുശോചനം അറിയിച്ചത്.
ഇന്നലെ കവയിത്രിയുടെ വേർപാടിൽ നേരിട്ടെത്തി അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചിരുന്നില്ല. അതിനാലാണ് ഇന്ന് രാവിലെ എത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പം അഞ്ച് മിനിട്ട് മുഖ്യമന്ത്രി ചെലവഴിച്ചു.
മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എൻ. ശിവൻകുട്ടി അടക്കമുള്ളവർ ഉണ്ടായിരുന്നു. സുഗതകുമാരിയുടെ മകൾ ലക്ഷ്മി മുഖ്യമന്ത്രിയെ സ്വീകരിച്ചു.
കോവിഡ് ബാധിതയായി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ, ബുധനാഴ്ച രാവിലെ 10.52 ഓടെയായിരുന്നു സുഗതകുമാരിയുടെ അന്ത്യം. സംസ്കാരം വൈകീട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.