Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധ്യയനത്തി​െൻറയും...

അധ്യയനത്തി​െൻറയും അധ്യാപനത്തി​െൻറയും നവ മാതൃക വിജയമാക​​​ട്ടെ -മുഖ്യമന്ത്രി

text_fields
bookmark_border
pinarayi
cancel

തിരുവനന്തപുരം: കൈറ്റ്​ വിക്​ടേഴ്​സ്​ ചാനൽ വഴി സംസ്ഥാനത്ത്​ സ്​കൂൾ വിദ്യാർഥികൾക്കായി ആരംഭിച്ച  അധ്യയനത്തിന്​ ആ​ശംസകൾ നേർന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യയനത്തി​​​െൻറയും അധ്യാപനത്തി​​​െൻറയും നവ മാതൃക വിജയമാക​ട്ടേയെന്ന്​ അദ്ദേഹം ആശംസിച്ചു.

വിദ്യാർഥിയും അധ്യാപകനും സ്​കൂളും പരിസരവ​ും ഒത്തു​േചർന്ന്​ നടത്തുന്ന പഠനപ്രവർത്തനങ്ങളിൽ നിന്നാണ്​ അറിവ്​ ഉത്​പാദിപ്പിക്കപ്പെടുന്നത്​. ആ അർഥത്തിൽ ഓൺലൈൻ പഠനം സമ്പൂർണമാവില്ല. എന്നാൽ ഇൗ വർഷത്തെ തുടർപഠനത്തിന്​ കുട്ടികളെ സജ്ജമാക്കുന്നതിനുള്ള ശ്രമമാണ്​ ഇപ്പോൾ നടക്ക​ുന്നത്​. ക്ലാസുകൾ കുട്ടികളിൽ എത്തുന്നുണ്ടെന്ന്​ അധ്യാപകർ ഉറപ്പുവരുത്തും. എന്നാൽ കുട്ടികൾ ക്ലാസിൽ പ​ങ്കെടുക്കുന്നുണ്ടെന്ന്​ രക്ഷിതാക്കൾ ഉറപ്പുവരുത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ രീതിയിലുള്ള ക്ലാസുകൾ സ്​കൂളുകളിൽ ആരംഭിക്കുകയെന്നത്​ ഇപ്പോ​ഴത്തെ നിലയിൽ അഭികാമ്യമല്ല. അത്​ രോഗവ്യാപനത്തിന്​ ഇടയാക്കും. എന്നാൽ കുട്ടികളുടെ പഠനം ഒരു തടസവുമില്ലാതെ മുന്നോട്ടു കൊണ്ടുപോകണമെന്നാണ്​ സർക്കാർ ആഗ്രഹിക്കുന്നത്​. എല്ലാ വർഷവും ജൂൺ ആദ്യ വാരം സ്​കൂളുകൾ തുറക്കുന്നതു പോലെ പഠനപ്രവർത്തനങ്ങൾ നടത്താന​ുള്ള സംവിധാനം ഒര​ുക്കുകയാണ്​ വിദ്യാഭ്യാസ വകുപ്പെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചുകാലം നമുക്ക്​ കോവിഡിനൊപ്പം സഞ്ചരിക്കേണ്ടി വരും. ഒത്തുചേരല​ും അടുത്തിടപഴകിയുള്ള ജീവിതവും കുറേ നാളുകളിലേക്ക്​ വേണ്ടെന്നുവെക്കണം. കോവിഡ്​ 19​​​െൻറ പശ്ചാത്തലത്തിൽ സങ്കീർണവും അതീവ ദുഷ്​കരവുമായ സാഹചര്യത്തിലൂടെയാണ്​ നാം കടന്നുപോകുന്നത്​. രോഗവ്യാപനം ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സംസ്ഥാനത്തിന്​ സാധിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തി​​​െൻറ ഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala cmmalayalam newsonline studyvictersPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - kerala cm wishes to the online class -kerala news
Next Story