സിൽവർ ലൈൻ: അനുമതിക്കായി പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി അനുമതിക്ക് വ്യക്തിപരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്. സംസ്ഥാനത്തിന് മാത്രമല്ല, സാമ്പത്തികമായും പാരിസ്ഥിതികമായും രാജ്യത്തിനുതന്നെ ഗുണകരമായ പദ്ധതിയാണിതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ റെയിൽവേക്കും പദ്ധതി പ്രയോജനം ചെയ്യുെമന്നാണ് പ്രതീക്ഷ.
ഭൂമിയേറ്റെടുക്കലിനായി ചെലവ് വരുന്ന 13700 കോടി രൂപ സംസ്ഥാന സർക്കാറാണ് വഹിക്കുന്നത്. അതോടൊപ്പം പദ്ധതി നടത്തിപ്പുകാരായ കെ റെയിൽ വഴിയുണ്ടാകുന്ന ബാധ്യതകളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഉറപ്പ് നൽകിയിരുന്ന കാര്യം കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജൂൈല 13ന് പ്രധാനമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിെൻറ കാര്യവും കത്തിലുണ്ട്. പദ്ധതിയുടെ വിശദ റിപ്പോർട്ടും കേന്ദ്രത്തിന് നൽകിയിട്ടുണ്ട്.
പദ്ധതിക്ക് അനുമതി ലഭ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന സർക്കാർ. നിലവിൽ നിക്ഷേപത്തിന് മുമ്പുള്ള പ്രവൃത്തികൾക്കായി തത്ത്വത്തിലുള്ള അനുമതി മാത്രമാണുള്ളത്. പദ്ധതിക്ക് അന്തിമ അനുമതി നൽകേണ്ടത് കേന്ദ്ര മന്ത്രിസഭയാണ്. റെയിൽവേ ബോർഡിെൻറ അനുമതിക്കുശേഷം നിതി ആയോഗ് വഴിയാണ് പദ്ധതി കേന്ദ്ര മന്ത്രിസഭയുടെ പരിഗണനക്ക് എത്തേണ്ടത്.
64000 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ സംസ്ഥാന സർക്കാറിെൻറ വിഹിതം 3253 േകാടിയാണ്. റെയിൽവേ 2180 കോടിയും 975 കോടി വിലവരുന്ന ഭൂമിയും ചേർത്ത് 3125 കോടി നൽകുമെന്നാണ് ധാരണ. 4252 കോടി സ്വകാര്യവ്യക്തികളിൽനിന്ന് സ്വകാര്യ പങ്കാളിത്ത മാതൃകയിൽ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൈക്ക, എ.ഡി.ബി, എ.െഎ.െഎ.ബി (ഏഷ്യൻ ഇൻഫ്രാസ്ട്രക്ചറൽ ഇൻവെസ്റ്റ്മെൻറ് ബാങ്ക്), ജർമൻ ബാങ്കായ കെ.എസ്.ഡബ്ല്യൂ എന്നിവരിൽനിന്നാണ് േശഷിക്കുന്ന 33,700 കോടി വായ്പയെടുക്കുന്നത്.
പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കാത്തതിനാൽ മുഴുവൻ വായ്പ തുകക്കും സംസ്ഥാന സർക്കാർ ഗ്യാരൻറി നൽകണമെന്നാണ് ഡിപ്പാർട്ട്മെൻറ് ഒാഫ് എക്കണോമിക് അഫയേഴ്സിെൻറ നിലപാട്. ഇതനുസരിച്ച് സംസ്ഥാന സർക്കാർ ഗ്യാരൻറി നൽകിയിട്ടുണ്ട്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ എക്കണോമിക് അഫയേഴ്സിെൻറ അനുമതി ലഭിക്കുമെന്നാണ് കെ റെയിലിെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.