വിദ്വേഷ പ്രചാരണം തടയാൻ കേരളം ട്വിറ്ററിലേക്ക്; തരംഗമായി പുതിയ ഹാഷ്ടാഗ്
text_fieldsകോഴിക്കോട്: കേരളത്തിനെതിരെ ദേശീയ തലത്തിൽ നടക്കുന്ന ട്വിറ്റർ ആക്രമങ്ങളെ പ്രതിരോധിക്കാനായി പുതിയ നീക്കവുമായി മലയാളികൾ. ഇതിെൻറ ഭാഗമായി മലയാളി ട്വിറ്റർ സർക്കിൾ എന്ന പേരിൽ ഫേസ്ബുക്കിൽ ഗ്രൂപ്പും ഇപ്പോൾ തുടങ്ങിയിരിക്കുകയാണ്. മലയാളികൾ താരതമ്യേന വളരെ കുറവുള്ള ട്വിറ്ററിലേക്ക് കൂടുതൽ പേരെ എത്തിക്കാനാണ് ഇതിലൂടെ അവരുടെ ശ്രമം. ഫേസ്ബുക്കിനോടാണ് മലയാളികൾക്ക് കൂടുതൽ താൽപര്യം എന്നിരിക്കേ ട്വിറ്റർ ഉപയോഗിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക കൂടിയാണ് ലക്ഷ്യം.
പല സംഭവങ്ങളിലും ട്വിറ്ററിൽ കേരളത്തിനെതിരെയുള്ള ഹാഷ്ടാഗുകൾ പ്രചരിച്ച സംഭവം ഉണ്ടായിരുന്നു. വ്യാജ വാർത്തകളും മറ്റും ഏറ്റുപിടിച്ചായിരുന്നു കേരളത്തിനെതിരെയുള്ള പല ഹാഷ്ടാഗ് ക്യാംപെയിനുകളും അരങ്ങേറിയിരുന്നത്. വിദ്വേഷവും വർഗീയതയും പടർത്തുന്ന ഇത്തരം നീക്കങ്ങൾ പ്രതിരോധിക്കാനും കേരളത്തിന് അനുകൂലമായ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻറിങ്ങിൽ നിലനിർത്താനുമാണ് പുതിയ ഗ്രൂപ്പ്. ഹാഷ്ടാഗുകൾക്ക് കൂടുതൽ പ്രാധാന്യമുള്ള മൈക്രോ ബ്ലോഗിങ് സൈറ്റ് കൂടിയാണ് ട്വിറ്റർ. ടെലഗ്രാമിലും മലയാളി ട്വിറ്റർ സർക്കിൾ എന്ന ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.
തരംഗമായി കേരള കംസ്ടു ട്വിറ്റർ #keralacomestotwitter
പാലക്കാട് സ്ഫോടക വസ്തു വായിലിരുന്ന് പൊട്ടി ആന ചരിഞ്ഞ സംഭവത്തിൽ കേരളത്തിനെതിരെ ദേശീയതലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരണമായിരുന്നു നടന്നത്. സംഭവം വർഗീയ വിദ്വേഷം വിതറാനായി സംഘ്പരിവാറും അനുഭാവികളും ഉപയോഗിക്കുകയായിരുന്നു. ആന ചരിഞ്ഞ സംഭവം മലപ്പുറത്താണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച ചിലർ പ്രതികളുടെ പേരുകൾ മാറ്റിപ്പറഞ്ഞും മുസ്ലിംകളെ അധിക്ഷേപിച്ചുമാണ് സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷം പടർത്തിയിരുന്നത്. കേന്ദ്ര മന്ത്രി മേനക ഗാന്ധിയും സംഭവത്തിന് പിന്നാലെ വിദ്വേഷ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു.
Mallapuram is know for its intense criminal activity specially with regards to animals. No action has ever been taken against a single poacher or wildlife killer so they keep doing it.
— Maneka Sanjay Gandhi (@Manekagandhibjp) June 3, 2020
I can only suggest that you call/email and ask for action pic.twitter.com/ii09qmb7xW
മലപ്പുറം #malappuram, കേരളഎലിഫൻറ്മർഡർ #keralaelephantmurder തുടങ്ങിയ ഹാഷ്ടാഗുകൾ പ്രചരിപ്പിച്ച് പരമാവധി വിദ്വേഷം പരത്താൻ ശ്രമിച്ച സംഘപരിവാർ അനുകൂലികൾക്കെതിരെ ശബ്ദിക്കാൻ മലയാളികളോടൊപ്പം കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ-സിനിമാ പ്രവർത്തകരും ഒപ്പം ചേരുകയുണ്ടായി. കാട്ടാന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെടുത്തിയുള്ള വർഗീയ പ്രചാരണങ്ങളുടെ മുനയൊടിച്ച് നടൻ പൃഥ്വിരാജടക്കമുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകളും വൈറലായിരുന്നു. ആന ചെരിഞ്ഞതിന് യാതൊരു വർഗീയ ബന്ധവുമില്ലെന്നും സംഭവം നടന്നത് മലപ്പുറത്തല്ലെന്നുമാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.
അതിനിടെ ആന ചരിഞ്ഞ സംഭവം ട്വീറ്റ് ചെയ്ത ക്രിക്കറ്റ് താരങ്ങളായ വിരാട്കോഹ്ലി, രോഹിത് ശർമ എന്നിവരുടെ ട്വിറ്റർ ഹാൻറിലിൽ മലയാളികൾ കൂട്ടമായി #justicefornandini എന്ന ഹാഷ്ടാഗുമായി എത്തിയിരുന്നു. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ സ്ഫോടകവസ്തു ഭക്ഷിച്ച് പശുവിെൻറ താടി തകർന്ന സംഭവത്തിൽ ഇവർ മൗനം പാലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മലയാളികൾ രംഗത്തെത്തിയത്. ആന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച മന്ത്രിമാരായ മനേകാ ഗാന്ധിക്കും പ്രകാശ് ജാവദേക്കറിനും ഇൗ വിഷയത്തിൽ എന്തുകൊണ്ടാണ് മൗനമെന്നും ചിലർ ചോദിച്ചു.
ഇൗ സംഭവത്തോടെ കേരളത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സമൂഹ മാധ്യമ പ്ലാറ്റ്ഫോമായിരുന്നു ട്വിറ്റർ. ഇവിടെ കേരളം ട്രെൻറിങ്ങാണെന്ന തരത്തിൽ വന്ന വാർത്തകൾ മലയാളികളുടെ ട്വിറ്ററിലെ അസാന്നിധ്യം കൂടി ചർച്ചയാവുന്നതിലേക്ക് നയിച്ചു. കാലങ്ങളായി ഫേസ്ബുക്കിൽ സജീവമായ മലയാളികളെ ട്വിറ്ററിലേക്ക് കൂടി എത്തിക്കാനായുള്ള ശ്രമത്തിെൻറ ഭാഗമായാണ് പുതിയ ഗ്രൂപ്പും. എന്തായാലും നിലവിൽ #keralacomestotwitter എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ തരംഗമായി മുന്നേറുകയാണ്. കേരളം ട്വിറ്ററിലേക്കെന്ന ഹാഷ്ടാഗുമായി പതിനായിരക്കണക്കിന് ട്വീറ്റാണ് ഇപ്പോൾ ട്വിറ്ററിൽ നിറഞ്ഞിരിക്കുന്നത്.
Action : Protest against a movie
— Nelson (@neljp) June 7, 2020
Result : The movie becomes blockbuster
Action : Spreads misinformation against Kerala
Result : Keralites comes to twitter en masse and debunks it.
എവിടെ പരിപാടി അവതരിപ്പിച്ചാലും... #KeralaComesToTwitter
ഫേസ്ബുക്കും വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും ടിക്ടോകും ഇല്ലാത്തവർ കേരളത്തിൽ ചുരുക്കമാണ്. ഇൗ സാഹചര്യത്തിൽ ട്വിറ്ററിലും ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. രാഷ്ട്രീയ പ്രമുഖരും സാംസ്കാരിക-സിനിമാ പ്രവർത്തകരും വരെ പരസ്യമായി ചൂടേറിയ ചർച്ചകൾ നടത്തുന്ന ട്വിറ്ററിലേക്കുള്ള മലയാളികളുടെ കൂട്ടമായ വരവ് എന്തായാലും ആകാംക്ഷയേകുന്നതാണ്. യൂസർമാർ തമ്മിലുള്ള ഹാഷ്ടാഗ് മത്സരങ്ങൾക്ക് പേരുകേട്ട ട്വിറ്ററിൽ ഇനി മലയാളികളും വീറോടെ മുന്നിലുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.