കേരള കോൺഗ്രസ് ഗ്രൂപ്പുകളെ ഒന്നിപ്പിക്കാനുള്ള യു.ഡി.എഫ് നീക്കം പാളി
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ്-എം ഗ്രൂപ്പുകളെ ഒന്നിപ്പിക്കാനുള്ള യു.ഡി.എഫ് നീക്ക ം പാളി. പാർട്ടി ചെയർമാെൻറ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് ഇരുപക്ഷവും വ്യക്തമ ാക്കിയതോടെയാണിത്.
സമവായത്തിന് ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങൾ തയാറാണെന്ന് പ റയുേമ്പാഴും തർക്കവിഷയമായ ചെയർമാൻ പദവിയിൽ വിട്ടുവീഴ്ചക്ക് തയാറല്ല. ഇക്കാ ര്യം ഇരുപക്ഷവും പ്രഖ്യാപിക്കുകയും ചെയ്തു.
പാർലമെൻററി പാർട്ടി ലീഡർ സ്ഥാനം ഒൗദാര് യമല്ലെന്നും തങ്ങൾക്ക് ഭൂരിപക്ഷമുള്ളതിനാൽ സമ്മതിക്കേണ്ട സാഹചര്യം ഉണ്ടാകുകയായി രുന്നെന്നും ജോസഫ് സൂചിപ്പിക്കുന്നു.
അതേസമയം, പാർലമെൻററി ലീഡർസ്ഥാനം ജോസഫ് പ ക്ഷത്തിന് ലഭിക്കുന്ന സാഹചര്യത്തിൽ ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ച സാധ്യമെല്ലന്നാണ് ജോസ് കെ. മാണിപക്ഷത്തിെൻറ നിലപാട്.
വേർപിരിയൽ യാഥാർഥ്യമാകുകയും ഒന്നിപ്പിക്കൽ പാളുകയും ചെയ്ത സാഹചര്യത്തിൽ ഇരുപക്ഷവും പരമാവധി പ്രവർത്തകരെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ്. എതിർപക്ഷത്ത് നിലയുറപ്പിക്കുന്ന കമ്മിറ്റികൾക്ക് ബദലായി പുതിയ കമ്മിറ്റികൾ രൂപവത്കരിക്കാനുള്ള നീക്കം ഇരുപക്ഷവും സജീവമാക്കി. ജില്ലകമ്മിറ്റികളുടെയും പോഷക സംഘടനകളുടെയും കാര്യത്തിൽ ബദൽകമ്മിറ്റി രൂപവത്കരണം സജീവമാണ്.
സംസ്ഥാനസമിതി വിളിച്ച് ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തെങ്കിലും മുൻസിഫ് കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് മറികടക്കാനുള്ള നിയമവഴി തേടുകയാണ് ജോസ് കെ. മാണി പക്ഷം. അതേസമയം, കേസിെൻറ തുടർനീക്കങ്ങളിൽ അതീവശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജോസഫ് പക്ഷത്തിെൻറയും തീരുമാനം. കോടതിയിൽനിന്ന് അനുകൂല ഉത്തരവുണ്ടായാലുടൻ സംസ്ഥാനസമിതി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് ജോസഫ് പക്ഷം. സി.എഫ്. തോമസ് എം.എൽ.എയെ പാർട്ടി ചെയർമാനാക്കാനാണ് നീക്കം. ഇത് ജോസ് കെ. മാണി പക്ഷത്തെ കൂടുതൽ ദുർബലപ്പെടുത്തുമെന്ന് ജോസഫ് പക്ഷം കണക്കുകൂട്ടുന്നു.
യു.ഡി.എഫിലെ ജനതാദളും പിളരുന്നു
ജോൺ ജോണിനെതിരെ വിമതർ യോഗം ചേർന്നു
കൊച്ചി: യു.ഡി.എഫിനൊപ്പമുള്ള ജനതാദളിലും പിളർപ്പ്. സംസ്ഥാന പ്രസിഡൻറ് ജോൺ ജോണിനോട് വിയോജിപ്പുള്ള വിഭാഗമാണ് ചൊവ്വാഴ്ച കൊച്ചിയിൽ യോഗം ചേർന്നത്. വിപുലമായ സംസ്ഥാന കൺവെൻഷൻ വിളിക്കാനും തുടർ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന സെക്രട്ടറി ജനറൽ പ്രഫ. ജോർജ് ജോസഫിെൻറ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി.
മുന്നണി വിടുന്ന തീരുമാനത്തെ എതിർത്താണ് ജോൺ ജോണിെൻറ നേതൃത്വത്തിലുള്ള വിഭാഗം യു.ഡി.എഫിൽ തുടർന്നത്. കഴിഞ്ഞ ദിവസം തൃശൂരിൽ ജില്ല കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്ന ജോൺ ജോൺ, തൃശൂർ ജില്ല പ്രസിഡൻറ് പി.എൻ. ഷാജിയെ സ്ഥാനത്തുനിന്ന് നീക്കുകകൂടി ചെയ്തതോടെയാണ് വിമതർ സംഘടിച്ചത്. ജോൺ ജോൺ ഏകാധിപതിയായി പെരുമാറുെന്നന്നാണ് ഇവരുടെ ആരോപണം. നാളുകളായിട്ടും പാർട്ടിയുടെ രജിസ്ട്രേഷനോ യു.ഡി.എഫിൽനിന്ന് അവകാശങ്ങൾ നേടാനോ ശ്രമിക്കുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ജി.ബി. ഭട്ടിെൻറ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. സംസ്ഥാന സെക്രട്ടറി ജനറൽ ജോർജ് ജോസഫ്, കിസാൻ ജനത സംസ്ഥാന പ്രസിഡൻറ് മാല്യങ്കര സുഗതൻ, സംസ്ഥാന സെക്രട്ടറി കെ.ടി. ജോസഫ്, ന്യൂനപക്ഷ സെൽ ജനറൽ സെക്രട്ടറി ദിലീപ് അബ്ബാസ്, മഹിള ജനത സംസ്ഥാന പ്രസിഡൻറ് രേഖാ സുരേന്ദ്രൻ, ദലിത് ജനത സംസ്ഥാന പ്രസിഡൻറ് മുപ്പത്തടം മോഹൻദാസ്, യുവജനത സംസ്ഥാന നിർവാഹക സമിതി അംഗം ആർ.ബി. അൻവർ, തൃശൂർ ജില്ല പ്രസിഡൻറ് പി.എൻ. ഷാജി, എറണാകുളം ജില്ല പ്രസിഡൻറ് തമ്പി ചേലത്ത് തുടങ്ങിയവർ കൊച്ചിയിലെ യോഗത്തിൽ സംബന്ധിച്ചു. സംസ്ഥാന ഭാരവാഹികളിൽ 89 പേരും പങ്കെടുത്തതായി ഇവർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.