രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് –എം
text_fieldsകോട്ടയം: രണ്ട് മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് കേരള കോൺഗ്രസ്-എം. റോഷി അഗസ്റ്റിനും എൻ. ജയരാജിനും വേണ്ടിയാണ് മന്ത്രിപദവി ആവശ്യപ്പെട്ടത്. മന്ത്രിമാരെക്കുറിച്ച ഔദ്യോഗിക ചർച്ച തുടങ്ങിയിട്ടില്ലെന്നാണ് നേതാക്കളുടെ നിലപാട്. പ്രത്യേക വകുപ്പുകൾ വേണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടില്ല.
ജോസ് കെ. മാണി പരാജയപ്പെെട്ടങ്കിലും ഇടതു വിജയത്തിൽ നിർണായപങ്ക് വഹിച്ചെന്ന ആത്മവിശ്വാസത്തിലാണ് കേരള കോൺഗ്രസ്-എം. 11 സീറ്റാണ് അനുവദിച്ചത്. അതില്‍ അഞ്ചിടത്ത് വിജയിക്കാൻ കഴിഞ്ഞു. ജോസഫ് വിഭാഗം ഒപ്പമുണ്ടായിരുന്ന 2016ലെ െതരഞ്ഞെടുപ്പില്‍ ആറുസീറ്റിൽ കേരള കോണ്‍ഗ്രസ്-എം ജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.