മാണിഗ്രൂപ്പ് ചോദിക്കുന്നു; ഏതാണ് ജോസഫിെൻറ പാർട്ടി
text_fieldsകോട്ടയം: തീരാത്ത ശത്രുതയെ സൂചിപ്പിക്കുന്ന 'കീരിയും പാമ്പും' പ്രയോഗം ഇപ്പോൾ കേൾക്കാനില്ല. ജോസഫും േജാസ് കെ. മാണിയും എന്നുപറഞ്ഞാൽ കൊച്ചുകുട്ടികൾക്കും കാര്യം മനസ്സിലാകുമെങ്കിൽ പിന്നെ മൃഗങ്ങളെ ബുദ്ധിമുട്ടിേക്കണ്ടെല്ലാ. ഇരുകൂട്ടരും പരസ്പരം വെക്കുന്ന പാര തെരഞ്ഞെടുപ്പായതോടെ കൊഴുത്തു. പണ്ടേ മാണിയാണ് പക്ഷേ, 'ഇടതു മാണി'യല്ല എന്നുപറഞ്ഞ് ജോസഫ് അനുകൂലികൾ വോട്ടുപിടിത്തം തുടങ്ങിയതിൽ ജോസ് വിഭാഗം അപകടം മണത്തു. എതിരാളികൾ ഗുണംപിടിക്കുന്നത് തടയാൻ അവർ ഒരു ഒന്നൊന്നര ചോദ്യമാണ് ഉയർത്തുന്നത്. കൊട്ടിഘോഷിച്ച് വോട്ടുപിടിക്കുന്ന ജോസഫ് വിഭാഗത്തിെൻറ പാർട്ടി ഏതാണ്?. ഒറ്റവാക്കിൽ ഉത്തരം പറയാൻ പറ്റില്ല. വിശദീകരിക്കാൻ നിന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും തീരില്ല.
പണ്ട് ജോസഫ് വിഭാഗത്തിെൻറ പാർട്ടിയുടെ പേര് കേരള കോൺഗ്രസ് എന്നായിരുന്നു. 2010ൽ അവർ മാണി വിഭാഗമായ കേരള കോൺഗ്രസ്-എമ്മിൽ ലയിക്കാൻ തീരുമാനിച്ചു. എന്നാൽ, അന്ന് ജോസഫിന് ഒപ്പമുണ്ടായിരുന്ന പി.സി. തോമസ് ഉടക്കിട്ടു. സംഗതി പരാതിയായി തെരഞ്ഞെടുപ്പ് കമീഷന് മുന്നിലെത്തി. ജോസഫ് മറ്റാരോടും ആലോചിക്കാതെ നടത്തിയ ലയനം നിയമവിരുദ്ധമാണെന്ന് പി.സി. തോമസ് വാദിച്ചു. 1977ൽ എ.പി.എച്ച്.എൽ.സി കോൺഗ്രസിൽ ലയിച്ചത് സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ ലയനം എന്നാൽ എെന്തന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. പാർട്ടിയുടെ എല്ലാ ഘടകങ്ങളും ചർച്ചചെയ്ത് അംഗീകരിച്ചാൽ മാത്രേമ ലയനം ലയനമാകൂ. തുടർന്ന്, 2012 ജൂണിൽ തെരഞ്ഞെടുപ്പ് കമീഷൻ എടുത്ത തീരുമാനപ്രകാരം കേരള കോൺഗ്രസ് എന്ന പാർട്ടി പി.സി. തോമസിെൻറ കൈയിലിരുന്നു. ജോസഫും ചില നേതാക്കളും മാണിക്കൊപ്പം പോെയന്ന് കരുതിയാൽ മതിയെന്ന് സാരം. ചിഹ്നമുള്ള അംഗീകൃത രാഷ്ട്രീയ പാർട്ടിയായിരുന്ന കേരള കോൺഗ്രസ് വെറും രജിസ്ട്രേഡ് രാഷ്ട്രീയപാർട്ടിയായി മെലിഞ്ഞു.
പിന്നീട് കേരള കോൺഗ്രസ് (എം) എന്ന പാർട്ടിയുടെ പേരും ചിഹ്നവും കൈവശം വെക്കുന്ന ജോസ് കെ. മാണി ഇടതുമുന്നണിയിൽ പോയപ്പോൾ ജോസഫും കൂടെയുള്ളവരും മാറി നിന്നു. ഇങ്ങനെ മാറി നിൽക്കുന്നവരെ ഏതുപാർട്ടിക്കാർ എന്ന് വിളിക്കുമെന്നതാണ് മാണി വിഭാഗം ഉയർത്തുന്ന സംശയം. തെരഞ്ഞെടുപ്പ് കമീഷനും ഹൈേകാടതി സിംഗിൾ െബഞ്ചും നീണ്ടവാദങ്ങൾ കേട്ടശേഷമാണ് ജോസ് കെ. മാണിക്ക് അനുകൂല തീരുമാനമെടുത്തത്. ഇതിെൻറ ആത്മവിശ്വാസത്തിലാണ് ജോസ് വിഭാഗം.
എന്നാൽ, ഹൈകോടതി ഡിവിഷൻ െബഞ്ചിെൻറ പരിഗണനയിൽ കിടക്കുന്ന പ്രശ്നത്തിന് ഇപ്പോൾ എങ്ങനെ മറുപടി പറയുമെന്നാണ് ജോസഫ് വിഭാഗം ചോദിക്കുന്നത്. കേസും ബഹളവും കഴിയുേമ്പാൾ വിജയം തങ്ങൾക്കായിരിക്കും എന്ന് ഇരുപക്ഷവും നാട്ടുകാർക്ക് ഉറപ്പുനൽകുന്നുണ്ട്. രണ്ടുകൂട്ടരും ഒന്നിച്ച് ജയിക്കുന്നത് എങ്ങനെയെന്ന് അന്തംവിട്ടിരിക്കുകയാണ് വോട്ടർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.