Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടിയിൽ തുടരുന്നത്​...

പാർട്ടിയിൽ തുടരുന്നത്​ മാണി സാറിൻെറ കീഴ്​വഴക്കം -പി.ജെ ജോസഫ്​

text_fields
bookmark_border
PJ Joseph
cancel

കോട്ടയം: കേരള കോൺഗ്രസിൽ ഇപ്പോൾ പിന്തുടരുന്നത്​ മാണി സാറിൻെറ കീഴ്​വഴക്കമാണെന്ന്​ പി.ജെ ജോസഫ്​ എം.എൽ.എ. പാർ ട്ടിയിലെ പ്രശ്​നങ്ങൾ ചെറിയ സമിതികളിൽ ചർച്ച ചെയ്യുകയാണ്​ മാണി സാറിൻെറ രീതി. ഇതിന്​ ശേഷം സംസ്ഥാന സമിതിയുടെ അംഗീകാരം വാങ്ങുകയാണ്​ ചെയ്യുക. ഈ രീതിയാണ്​ ഇപ്പോഴും പാർട്ടി പിന്തുടരുന്നതെന്ന്​ ജോസഫ് മാധ്യമങ്ങളോട്​​ പറഞ്ഞു.

ജോസ്​. കെ മാണിയുടെ ഇപ്പോഴത്തെ നിലപാട്​ മാറുമെന്നാണ്​ പ്രതീക്ഷ. മധ്യസ്ഥ ചർച്ചകൾ വിവിധ തലങ്ങളിലായി നടക്കുന്നുണ്ടെന്നും പി.ജെ ജോസഫ്​ പറഞ്ഞു. കേരള കോൺഗ്രസിലെ പ്രശ്​നങ്ങൾ പരിഹാരമില്ലാതെ തുടരു​േമ്പാഴാണ്​ പി.ജെ ജോസഫിൻെറ പ്രസ്​താവന പുറത്ത്​ വന്നിരിക്കുന്നത്​.

പാർട്ടിയിലെ പ്രശ്​നങ്ങൾ ചർച്ച ചെയ്യാനായി സംസ്ഥാന സമിതി വിളിക്കണമെന്നാണ്​ ജോസ്​ കെ മാണിയുടെ ആവശ്യം. എന്നാൽ, ഇത്​ അംഗീകരിക്കാൻ ജോസഫ്​ വിഭാഗം തയാറായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressjose k manikerala newsP.J josph
News Summary - Kerala congress issue-Kerala news
Next Story