കെ എം. മാണി പടുത്തുയർത്തിയ പ്രസ്ഥാനമാണ്, ഛിന്നഭിന്നമാവരുത് -ജോസ് കെ. മാണി
text_fieldsകോട്ടയം: കേരള കോൺഗ്രസ് താത്ക്കാലിക ചെയർമാൻ പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കത്തുകളെ കുറിച്ച് തനിക്കറിയില്ലെന്ന് ജോസ് കെ. മാണി. കത്തിൽ പറയുന്നത് പോലെ ആക്ടിങ് ചെയർമാൻ, താത്ക്കാലിക െചയർമാൻ, ചെയർമാൻ ഇൻ ചാർജ്ജ് എന്നിങ്ങനെയുള്ള പദവികൾ പാർട്ടി ഭരണ ഘടനയിൽ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 54 വർഷമായി കെ എം. മാണി പടുത്തുയർത്തിയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ്. അത് ഛിന്നഭിന്നമായി പ്പോകാൻ പാടില്ല. ഐക്യേത്താടുകൂടി ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ട്. അതിനാൽ ജനാധിപത്യ രീതിയിൽ കമ്മിറ്റികൾ വിളിച്ചു ചേർക്കണമെന്നും ജോസ് കെ.മാണി പറഞ്ഞു.
കേരള കോൺഗ്രസ് ചെയർമാൻ താനാണെന്ന് ചൂണ്ടിക്കാട്ടി ജോസഫ് തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചിരുന്നു. കേരള കോൺഗ്രസിൽ(മാണി) പി ജെ. ജോസഫ് പിടിമുറുക്കിയേതാടെ ജോസ് കെ. മാണി വിഭാഗം ഏറെക്കുറെ ഒത്തുതീർപ്പിന് ശ്രമിക്കുന്നതായാണ് സൂചന.
പല തവണ ആവശ്യപ്പെട്ടിട്ടും ജോസഫ് സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കാത്തത് ജോസ് കെ. മാണി വിഭാഗത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് ഒപ്പു ശേഖരണവും ജോസ് കെ. മാണി വിഭാഗം നടത്തിയിരുന്നു. അതേസമയം, ജോസ് കെ. മാണി വിഭാഗം സ്വമേധയാ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്താൽ അത് വിമത നീക്കമായി കാണിച്ച് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയാണ് ജോസഫിൻെറ നീക്കം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.