ക്യാപ്റ്റന്‍ അടിതെറ്റിയത് ജോസ് വിഭാഗത്തിനും നായകനും ഉപനായകനും മാത്രം ജയിച്ചത് ജോസഫ് വിഭാഗത്തിനും തിരിച്ചടി
text_fieldsകോട്ടയം: ശക്തി തെളിയിക്കാനുള്ള പോരാട്ടത്തിൽ പാർട്ടിയും മുന്നണിയും വിജയിച്ചപ്പോൾ നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ 'ക്യാപ്റ്റന്‍' അടിതെറ്റിയത് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനും നായകനും ഉപനായകനും മാത്രം ജയിച്ചത് ജോസഫ് ഗ്രൂപ്പിനും കനത്ത തിരിച്ചടിയായി. പാലായിൽ മാണി സി. കാപ്പന് മുന്നിൽ ജോസ് കെ. മാണി ദയനീയ തോൽവി ഏറ്റുവാങ്ങിയപ്പോൾ മത്സരിച്ച 12ൽ അഞ്ചിടത്ത് ജയിച്ചു.
കോട്ടയത്ത് മൂന്നും ഇടുക്കി-പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തരും ജയിച്ചപ്പോൾ പാർട്ടിയെ നയിക്കേണ്ട ജോസ് കെ. മാണിക്ക് സ്വന്തം തട്ടകത്തിൽ അടിതെറ്റി. ചാലക്കുടി, കടുത്തുരുത്തി, പെരുമ്പാവൂർ, ഇരിക്കൂർ, പിറവം മണ്ഡലങ്ങളിലും പരാജയപ്പെട്ടു. 10ല്‍ മത്സരിച്ച ജോസഫ് രണ്ടില്‍ ഒതുങ്ങി.
നേരിട്ട് ഏറ്റുമുട്ടിയ നാലില്‍ രണ്ടിടത്ത് വീതം ജയിക്കാനായത് ഇരുകൂട്ടര്‍ക്കും ആശ്വാസമായി. എങ്കിലും കൂടുതൽ സീറ്റുകൾ നേടിയതോടെ കേരള കോണ്‍ഗ്രസുകളിലെ പ്രബലവിഭാഗം തങ്ങളാണെന്ന് തെളിയിക്കാൻ ജോസ് വിഭാഗത്തിനായി. ഏറ്റവും കൂടുതൽ സീറ്റുനേടുന്ന കേരള കോൺഗ്രസുതന്നെയാവും യഥാർഥ കേരള കോൺഗ്രസ് എന്ന നിലയിൽ അംഗീകരിക്കപ്പെടുക.
കെ.എം. മാണിയുടെ വേർപാടോടെ ആരംഭിച്ച പോരാട്ടത്തിെൻറ മറ്റൊരു ഘട്ടമായി ഇത് മാറും. കടുത്തുരുത്തി, ചങ്ങനാശ്ശേരി, തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളിലായിരുന്നു നേരിട്ടുള്ള മത്സരം. കഴിഞ്ഞ തവണ ഇരുവിഭാഗവും ഒരുമിച്ചു നിന്നപ്പോള്‍ 15 സീറ്റില്‍ മത്സരിച്ചു. ജയിച്ചത് ആറില്‍ മാത്രം. എന്നാൽ, ഇത്തവണ വേർപിരിഞ്ഞ് 22ല്‍ മത്സരിച്ചപ്പോള്‍ രണ്ടുവിഭാഗങ്ങള്ക്കുംകൂടി കിട്ടിയത് ഏഴുസീറ്റും.
കേരള കോണ്‍ഗ്രസുകളുടെ മുന്നണികളിലെ വിലപേശല്‍ ശക്തി കുറക്കുന്നതായി വിജയം. ഇടതുതരംഗത്തിനിടയിലും ജോസ് കെ. മാണിയുടെ പാലായിലെ തോല്‍വി പാർട്ടിക്ക് കനത്ത പ്രഹരമാണ്. ജോസ് കെ. മാണി പരാജയപ്പെട്ടതോടെ ആരാകും മന്ത്രിയെന്നതും പാർട്ടിയിൽ അധികാര വടംവലിക്ക് വഴിയൊരുക്കും.അധികാരം ഉള്ളിടത്തേക്ക് അനുയായികള്‍ കേന്ദ്രീകരിക്കുമെന്നത് കേരള കോണ്‍ഗ്രസിെൻറ ചരിത്രം. വെറും പാര്‍ട്ടി ചെയര്മാന് മാത്രമായി മാറുന്ന ജോസ് കെ. മാണിക്ക് പുതിയ അധികാരകേന്ദ്രത്തെ എത്രമാത്രം പ്രതിരോധിക്കാന്‍ കഴിയുമെന്നതും ഇനി കാത്തിരുന്ന് കാണണം.
കനത്ത തിരിച്ചടി ജോസഫ് വിഭാഗത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കും. പി.സി. തോമസ് വിഭാഗത്തിൽ ലയിച്ചാണ് ജോസഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അധികാരം നഷ്ടമായ ജോസഫിെന തോമസ് വിഭാഗം എങ്ങനെ കാണുമെന്നതും കാത്തിരുന്ന് കാണണം. പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് ജോർജ് ഉയർത്തിയ പ്രതിഷേധം തോൽവിയുടെ പശ്ചാത്തലത്തിൽ ശക്തമാകും.
സീറ്റ് വീതംവെപ്പിലും പാര്‍ട്ടി സ്ഥാനങ്ങളിലെ വീതംവെപ്പിലും ഇടഞ്ഞുനില്‍ക്കുന്ന ഒരുവിഭാഗമുണ്ട്. അധികാരം കിട്ടുന്ന വിഭാഗത്തിലേക്ക് ഇവരെല്ലാം ചേക്കേറാം. ജോസ് കെ. മാണിയുടെ വരവ് എത്രമാത്രം എല്‍.ഡി.എഫിന് ഗുണം ചെയ്തെന്ന വിലയിരുത്തല്‍ വരുംനാളുകളില്‍ ഉണ്ടാവും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ജോസിെൻറ വരവ് ഇടതുമുന്നണിക്ക് ഗുണം ചെയ്തിട്ടുണ്ട്. എല്‍.ഡി.എഫില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്-ബിയും നേട്ടം കൊയ്തു.
പാര്‍ട്ടിയെ പാതിവഴിയില്‍ ഉപേക്ഷിച്ച് ജോസഫിനൊപ്പം ചേക്കേറിയ ഫ്രാന്‍സിസ് ജോര്‍ജിന് തിരുവനന്തപുരം സെന്‍ട്രലിലെ ആൻറണി രാജുവിെൻറ വിജയവും പ്രഹരമാണ്. പിറവത്ത് ജോസ് പക്ഷത്തെ വീഴ്ത്തി അനൂപ് ജേക്കബ് സീറ്റ് നിലനിര്‍ത്തിയത് യു.ഡി.എഫിെൻറ കനത്ത തോല്‍വിയിലും ജേക്കബ് ഗ്രൂപ്പിനും ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.