Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും കേരള...

വീണ്ടും കേരള കോൺഗ്രസുകളുടെ ലയനം; ജോസഫ്​ വിഭാഗം എൻ.ഡി.എ വിട്ട പി.സി തോമസിന്‍റെ പാർട്ടിയിൽ ലയിക്കും

text_fields
bookmark_border
pj joseph, pc thomas
cancel

തിരുവനന്തപുരം: ​കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗവും പി.സി തോമസിന്‍റെ കേരള കോൺഗ്രസും തമ്മിൽ ലയിക്കുന്നു.

സീറ്റ് നിഷേധത്തെതുനെത്തുടർന്ന്​ എൻ.ഡി.എ വിട്ട പി.സി തോമസ് വിഭാഗവുമായി ചേരുന്നതോടെ ജോസഫ്​ ഗ്രൂപ്പിന്‍റെ ചിഹ്ന പ്രതിസന്ധിക്ക്​ പരിഹാരമാകും. ഇന്ന് കടുത്തുരുത്തിയിൽ വെച്ചാണ്​ ലയന സമ്മേളനം. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരളാ കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും. ഇരുപാർട്ടിയിലെയും നേതാക്കൾ പലഘട്ടങ്ങളിലായി ലയനം സംബന്ധിച്ച്​ രഹസ്യ ചർച്ചകൾ നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം വരെ എൻ.ഡി.എ പരിപാടികളിലെത്തിയ പി.സി. തോമസ് സീറ്റ് നിഷേധിക്കപ്പെട്ടതോടെ മുന്നണി വിടാന്‍ തീരുമാനിക്കുകയായിരുന്നു. ലയനം നടന്നാൽ പി.ജെ. ജോസഫാകും പാർട്ടി ചെയർമാൻ. പി.സി. തോമസ്​ ഡെപ്യൂട്ടി ചെയർമാനാകും. മോൻസ്​ ജോസഫാകും വൈസ്​ ചെയർമാൻ.

കഴിഞ്ഞ ദിവസം സുപ്രീം കോടതി രണ്ടില ചിഹ്നം ജോസ്​ കെ. മാണിക്ക്​ നൽകിയിരുന്നു. കസേരയാണ്​ കേരള കോണ്‍ഗ്രസിന്‍റെ ചിഹ്നം.

എൻ.ഡി.എയുടെ കേരളത്തിലെ ആദ്യ എം.പിയാണ് പി സി തോമസ്. 2004ല്‍ മൂവാറ്റുപുഴയില്‍ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും അട്ടിമറിച്ചാണ് പി.സി തോമസ് ലോക്​സഭയിലെത്തിയത്​.

മൂവാറ്റുപുഴയില്‍ ജോസ് കെ. മാണിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കെ.എം മാണിയോട് ഇടഞ്ഞാണ് പി.സി തോമസ് കേരള കോണ്‍ഗ്രസ് വിട്ടത്. അന്ന്​ ജോസ് കെ. മാണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ബി.ജെ.പി സഹകരിച്ചില്ലെന്ന്​ അദ്ദേഹം പരാതിപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Congresspc thomaskerala congress (Joseph)
News Summary - kerala congress joseph group merging with kerala congress (pc thomas)
Next Story