കുറ്റ്യാടി ഒഴിച്ചിട്ട് കേരള കോൺഗ്രസ് സ്ഥാനാർഥി പട്ടിക; തീരുമാനം പിന്നീടെന്ന് ജോസ് കെ. മാണി
text_fieldsകോട്ടയം: കേരള കോൺഗ്രസ്(എം) 13 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടിയിലെ സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് കേരള കോൺഗ്രസ് അറിയിച്ചു. സി.പി.എമ്മുമായി സംസാരിച്ചതിന് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുകയെന്ന് ജോസ്.കെ മാണി അറിയിച്ചു. കുറ്റ്യാടിയിൽ സി.പി.എം പുനരാലോചനക്ക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയതിനെതിരെ സി.പി.എം പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു. കെ.കെ. ലതിക, മോഹനൻ മാസ്റ്റർ തുടങ്ങിയ പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷമായ ഭാഷയിൽ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ ഇന്നും തെരുവിലിറങ്ങിയത്. കഴിഞ്ഞ ദിവസവും പ്രകടനം നടത്തിയിരുന്നു.
മണ്ഡലം കേരള കോൺഗ്രസിന് നൽകിയതിനെതിരെയും ജനകീയനായ സി.പി.എം നേതാവും ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് സ്ഥാനാർഥിത്വം നിഷേധിച്ചതിനെതിരെയുമാണ് പ്രതിഷേധം അരങ്ങേറിയത്. ജില്ലാ നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനമാണ് പ്രവർത്തകർ ഉയർത്തുന്നത്.
കേരള കോൺഗ്രസ് (എം) സ്ഥാനാർഥികൾ
പാല-ജോസ്.കെ മാണി
ഇടുക്കി-റോഷി അഗസ്റ്റിൻ
കാഞ്ഞിരപ്പള്ളി-എം.ജയരാജ്
ചങ്ങാനാശ്ശേരി -അഡ്വ.ജോബ് മൈക്കിൾ
കടുത്തുരുത്തി -സ്റ്റീഫൻ ജോർജ്
പൂഞ്ഞാർ -അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ
തൊടുപുഴ-പ്രൊഫസർ കെ.ഐ ആന്‍റണി
പെരുമ്പാവൂർ -ബാബു ജോസഫ്
റാന്നി -അഡ്വ.പ്രമോദ് നാരയൺ
പിറവം- ഡോ.സിന്ധുമോൾ ജേക്കബ്
ചാലക്കുടി -ഡെന്നീസ് ആന്‍റണി
ഇരിക്കൂർ -സജി കറ്റ്യാനിമറ്റം
കുറ്റ്യാടിയിൽ എൽ.ഡി.എഫിന്‍റെ ഭാഗമായി കേരള കോൺഗ്രസ് സ്ഥാനാർഥി രംഗത്തുവന്നാൽ വിമതനെ മത്സരിപ്പിച്ച് വിയോജിപ്പ് പ്രകടിപ്പിക്കാനും ഒരു വിഭാഗം പ്രവർത്തകർക്ക് നീക്കം നടത്തുന്നുണ്ട്. വടകര താലൂക്കിലെ കുറ്റ്യാടി, വടകര, നാദാപുരം എന്നിവിടങ്ങളിൽ സി.പി.എമ്മിന് സ്ഥാനാർഥികളില്ലാത്തതും പ്രതിഷേധത്തിന് ആക്കംപകരുന്നു. വടകരയിൽ എൽ.ജെ.ഡിയും നാദാപുരത്ത് സി.പി.ഐയുമാണ് മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.