Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാണി...

മാണി അഴിമതിക്കാരനാണെന്ന സർക്കാർ നിലപാടിനെതിരെ കേരള കോൺഗ്രസ്​

text_fields
bookmark_border
jose k mani
cancel

ന്യൂഡൽഹി: കേരള കോൺഗ്രസി​െൻറ അന്തരിച്ച നേതാവ്​ കെ.എം മാണി അഴിമതിക്കാരനായിരുന്നെന്ന്​ സംസ്​ഥാന സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടിനെതി​െര കേരള കോൺഗ്രസ്​ (എം). രണ്ടു തവണ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ മാണിയെക്കുറിച്ച്‌ നിരുത്തരവാദപരമായ സമീപനമാണ്​ സർക്കാർ അഭിഭാഷകൻ സ്വീകരിച്ചതെന്ന്​ കേരള കോൺഗ്രസ്​ പറഞ്ഞു. അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും കേരള കോണ്‍ഗ്രസ് എം. ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. നാളെ കോട്ടയത്ത് പാര്‍ട്ടിയുടെ നിര്‍ണായകമായ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

നിയമസഭയിൽ അക്രമം നടത്തിയ എം.എൽ.എമാർക്കെതിരായ ക്രിമിനൽ കേസ്​ ഒഴിവാക്കി കിട്ടുന്നതിനുള്ള വാദത്തിനിടെയാണ്​ എൽ.ഡി.എഫ്​ ഘടകകക്ഷിയായ കേരള കോൺഗ്രസ്​ (എം) ന്‍റെ സമ്മുന്നത നേതാവ്​ കെ.എം. മാണി അഴിമതിക്കാരനായിരുന്നെന്ന്​ സർക്കാർ കോടതിയിൽ വാദിച്ചത്​.

മുൻ ധനമന്ത്രി കെ.എം മാണി അഴിമതിക്കാരനായിരുന്നുവെന്നും അദ്ദേഹത്തെ രക്ഷിക്കാൻ നോക്കിയത്​ കൊണ്ടാണ്​ അക്രമമുണ്ടായതെന്നും സംസ്​ഥാന സർക്കാറിന്​ വേണ്ടി ഹാജരായ അഡ്വ. രഞ്​ജിത്​ കുമാർ വാദിച്ചു. ധനമന്ത്രിയുടെ സ്വഭാവം എന്തായിരുന്നാലും പ്രതിപക്ഷ എം.എൽ.എമാരു​െട പെരുമാറ്റം പൊറുക്കാനാവാത്തതാണെന്ന്​ സുപ്രീംകോടതി ഇൗ വാദത്തോട്​ പ്രതികരിച്ചു.

ധനമന്ത്രിയുടെ വ്യക്തിത്വമല്ല വിഷയം. ബിൽ പാസാക്കുക എന്നതാണ് പ്രധാനം. കേസ് പിൻവലിക്കണമോയെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും രേഖകളും സമർപ്പിക്കാൻ ആവശ്യപ്പെട്ട സുപ്രീംകോടതി ബുധനാഴ്​ചയിലേക്ക്​ കേസ്​ നീട്ടിവെക്കുകയാണെന്നും വിഷയം പഠിക്കാൻ തങ്ങൾക്ക്​ ഒരാഴ്​ച ലഭിക്കുമെന്നും പറഞ്ഞു.

എന്നാൽ സംസ്​ഥാന സർക്കാർ കേസ്​ പിൻവലിക്കാനുള്ള ഹരജി സമർപ്പിച്ചത്​ നിയമത്തി​െൻറ സ്വഭാവിക നടപടിക്രമം പാലിച്ചല്ലെന്ന്​ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ്​ ചെന്നിത്തലക്ക്​ വേണ്ടി ഹാജരായ അഡ്വ. മഹേഷ്​ ജത്​മലാനി ആ​രോപിച്ചു. ഇൗ വിഷയത്തിൽ തനിക്കേറെ ബോധിപ്പിക്കാനുണ്ടെന്നും ജത്​മലാനി പറഞ്ഞു. വാദത്തിനിടെ ജത്​മലാനിക്കെതിരെ മോശമായ അഭിപ്രായപ്രകടനം നടത്തിയതിന്​ അഡ്വ. രഞജിത്​ കുമാറി​നെ സുപ്രീംകോടതി വിമർശിച്ചു

നേരത്തെ കെ.എം മാണി യു.ഡി.എഫിന്‍റെ ഭാഗമായിരിക്കുന്ന സമയത്ത്​ അദ്ദേഹത്തിനെതിരായ പ്രതിഷേധമായാണ്​ നിയമസഭയിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത്​. എന്നാൽ, കെ.എം. മാണിയുടെ മരണ ശേഷം, അദ്ദേഹത്തിന്‍റെ കേരള കോൺഗ്രസ്​ എൽ.ഡി.എഫിലെത്തി. ഇപ്പോൾ കേരള കോൺഗ്രസ്​ മാണി വിഭാഗം എൽ.ഡി.എഫിന്‍റെ ഭാഗമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress
News Summary - kerala congress m against kerala government advocate
Next Story