ചിഹ്നം മാത്രമല്ല, പാർട്ടി അധികാരവും തങ്ങൾക്കെന്ന് കേരള കോണ്‍ഗ്രസ് (എം)
text_fieldsകോട്ടയം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ വിധിയിൽ വ്യക്തതക്കുറവില്ലെന്നും ചിഹ്നവും പാർട്ടി അധികാരവും ജോസ് കെ. മാണിക്കാണെന്നും കേരള കോൺഗ്രസ് (എം).
വിധിയെക്കുറിച്ച് നുണ പ്രചരിപ്പിക്കുന്ന പി.ജെ. ജോസഫിെൻറ നടപടി ഗുരുതര നിയമലംഘനമാണെന്നും കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ഡോ.എന്‍. ജയരാജ് എം.എല്‍.എ പ്രസ്താവനയിൽ പറഞ്ഞു. ജോസഫ് നടത്തുന്ന നീക്കങ്ങള്‍ക്ക് നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും.
പാലാ അടക്കം തെരഞ്ഞെടുപ്പുകളില്‍ ചിഹ്നം നല്കാന് തനിക്കാണ് അധികാരമെന്ന് പറഞ്ഞ് വിവാദം ഉയര്‍ത്തിയ ജോസഫ്, ഇപ്പോള്‍ ചിഹ്നത്തിന് പ്രസക്തിയില്ലെന്ന് വാദിക്കുന്നത് തിരിച്ചടിയുടെ ജാള്യത മറയ്ക്കാനാണെന്നും ജയരാജ് പറഞ്ഞു.
വിപ്പ് സംബന്ധിച്ച് മോന്‍സ് ജോസഫ് നടത്തിയ പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണെന്നും നിയമനടപടി നേരിടുമ്പോള്‍ കാര്യങ്ങള്‍ മനസ്സിലാകുമെന്നും റോഷി അഗസ്റ്റിന് എം.എല്‍.എയും പറഞ്ഞു. ചിഹ്നവും പാര്‍ട്ടി അധികാരവും സംബന്ധിച്ച് തെരഞ്ഞടുപ്പ് കമീഷന് തീരുമാനം അന്തിമമാണ്. പാര്‍ട്ടിയുടെ യഥാർഥ വിപ്പ് ആരാണെന്ന് നിയമസഭാരേഖകള്‍ അന്വേഷിച്ചാല്‍ നിജസ്ഥിതി ബോധ്യപ്പെടും. ഇക്കാര്യത്തില്‍ തുടര്‍നടപടി പാര്‍ട്ടി സംസ്ഥാന നേതൃയോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.